ടി.പി. കുട്ട്യാമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറും എഴുത്തുകാരനും ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ മുൻ മാനേജിംഗ് പത്രാധിപരും മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്കാരത്തിനായി വാദിച്ച പ്രമുഖനുമായിരുന്നു ടി.പി. കുട്ട്യാമു. [1][2]. കുട്ട്യാമു സാഹിബ് എന്നാണ് അദ്ദേഹത്തെ അനുയായികൾ വിളിക്കാറ്.

ജീവിതരേഖ[തിരുത്തുക]

1911 ജുലൈ 20 ന് തിരുവങ്ങാടിയിൽ ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബ്. തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ്, മദിരാശി ഗിണ്ടി എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936-ൽ മദ്രാസ് സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു. 1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു[3]. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

രചനകൾ[തിരുത്തുക]

  • ഖുർആൻ പഠനത്തിലേക്കൊരു തീർത്ഥയാത്ര
  • ഹജ്ജ് യാത്രയിലെ സാമൂഹ്യ ചിന്തകൾ
  • ദാറുൽ അമാനത്ത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.പി._കുട്ട്യാമു&oldid=3088691" എന്ന താളിൽനിന്ന് ശേഖരിച്ചത്