ഉള്ളടക്കത്തിലേക്ക് പോവുക

ടി.ജെ. ആഞ്ജലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ജെ. ആഞ്ജലോസ്
വ്യക്തിഗത വിവരങ്ങൾ
ജനനംആലപ്പുഴ, കേരളം, ഇൻഡ്യ
രാഷ്ട്രീയ കക്ഷിCPI
പങ്കാളിടെസ്സി

കേരളത്തിലെ ഒരു പ്രമുഖ പൊതു പ്രവർത്തകനും ട്രേഡ്യൂണിയൻ നേതാവുമാണ് ടി.ജെ. ആഞ്ജലോസ് (12 മാർച്ച് 1959 - ). മുൻ നിയമസഭാംഗവും ലോക് സഭാംഗവുമാണ്.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിൽ ജോണിന്റെയും ഏലിയാമ്മയുടെയും മകനായി 1959 ൽ ജനിച്ചു. ബിരുദധാരി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്നു.[1]എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു.കേരള സർവകലാശാല യൂണിയൻ ചെയർമാനായും സെനറ്റ് അംഗമായും പ്രവർത്തിച്ചു. ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായിരുന്നു. .മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗമായിരുന്നു. എട്ടാം കേരള നിയമ സഭയിലേക്ക് മാരാരിക്കുളം മണ്ഡലത്തിൽ നിന്നും 1991 - 96 ൽ പത്താം ലോക്സഭയിലേക്ക് ആലപ്പുഴ നിന്നും സി.പി.ഐ.എം പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.[2]ലോക്‌സഭയുടെ സഭാ രേഖാ സമിതി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സി.പി.ഐ.യിൽ ചേർന്നു.2006 ൽ ആലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ പ്രതിനിധിയായി മത്സരിച്ചെങ്കിലും കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടു. എഐടിയുസി സംസ്ഥാന പ്രസിഡൻ്റും , മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. 2006 - 11 കാലയളവിലെ ഇടതു പക്ഷ ഗവൺമെന്റിന്റെ കാലത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3]
വർഷംമണ്ഡലംവിജയിപാർട്ടിമുഖ്യ എതിരാളിപാർട്ടി
1996ആലപ്പുഴ ലോകസഭാമണ്ഡലംവി.എം. സുധീരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്ടി.ജെ. ആഞ്ചലോസ്സി.പി.എം., എൽ.ഡി.എഫ്.
1991ആലപ്പുഴ ലോകസഭാമണ്ഡലംടി.ജെ. ആഞ്ചലോസ്സി.പി.എം., എൽ.ഡി.എഫ്.വക്കം പുരുഷോത്തമൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-15. Retrieved 2012-02-10.
  2. http://www.niyamasabha.org/codes/members/m038.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-19.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.ജെ._ആഞ്ജലോസ്&oldid=4556571" എന്ന താളിൽനിന്ന് ശേഖരിച്ചത്