Jump to content

ടി.ജെ.എസ്. ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ജെ.എസ്. ജോർജ്
ടി.ജെ.എസ്. ജോർജ് ഫെബ്രിവരി 7, 2009 ൽ സ്റ്റാൻ‍ഡ് ഫോർഡ് സർവകലാശാല ക്ലബ്ബിൽ .
ജനനം (1928-05-07) 7 മേയ് 1928  (96 വയസ്സ്)
തൊഴിൽപത്രപ്രവർ‍ത്തകൻ, ഗ്രന്ഥകാരൻ
ജീവിതപങ്കാളി(കൾ)അമ്മു ജോർജ്
കുട്ടികൾജീത്, ഷേബ
വെബ്സൈറ്റ്tjsgeorge. ടിജെ‌എസ്ജോർജ്.ഇൻഫോ

കേരളീയനായ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനും ജീവചരിത്രകാരനുമാണ്‌ ടി.ജെ.എസ്. ജോർജ് എന്നറിയപ്പെടുന്ന തയ്യിൽ ജേക്കബ് സണ്ണി ജോർജ്. ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്ന ജോർജ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപസമിതി ഉപദേശകനാണ്‌[1]. 2010 ൽ ഭാരത സർക്കാറിന്റെ പത്മഭൂഷൺ അവാർഡിനർഹനായി.[2]

ജീവിതരേഖ

[തിരുത്തുക]

മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് 7 ന്‌ ജനനം. കേരളത്തിലെ തുമ്പമണ്ണിലാണ്‌ ടി.ജെ.എസിന്റെ കുടുംബവേരുകൾ. മികവുറ്റ എഴുത്തുകാരനെന്ന നിലയിൽ പ്രസിദ്ധനായ ജോർജ് രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ പല സുപ്രധാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ്. , തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ്‌. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്‌ ജോർജ്[3]. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രഗല്ഭനായ ഒരു കോളമിസ്റ്റാണ്‌. ഇന്ത്യൻ എക്സ്പ്രസ്സിലെ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമുഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടരുന്നു[4]. ഒരു പത്രാധിപർ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ഒരു ചൈനാ നിരീക്ഷകനുമാണ്‌. പത്തു വർഷത്തെ ഇടവേളക്ക് ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങളെ നേരിൽ കാണുകയും ആധുനിക ചൈനയെ കുറിച്ച് ഒരു ലേഖനപരമ്പര എഴുതുകയും ചെയ്തു[5].

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • കൃഷ്ണമേനോൻ (1964)
  • ലീ ക്വാൻ യെവ്(1973)
  • ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് നർഗീസ്
  • ദി എൻ‌ക്വയർ ഡിക്ഷ്ണറി: ഐഡിയാസ്,ഇഷ്ഷ്യൂസ്,ഇനൊവേഷൻസ്(1998)
  • ദി ലെസ്സൻസ് ഇൻ ജേർനലിസം-ദി സ്റ്റോറി ഓഫ് പോത്തൻ ജോസഫ്(2007)
  • റിവോൾട്ട് ഇൻ മിൻഡാനോ: ദി റൈസ് ഓഫ് ഇസ്‌ലാം ഇൻ ഫിലിപ്പൈൻസ് പൊളിറ്റിക്സ് (1980)
  • എം.എസ്.-എ ലൈഫ് ഇൻ മ്യൂസിക് (2004)[6].
  • ഘോഷയാത്ര (ആത്മകഥ)
  • ഒറ്റയാൻ[7] ലേഖന സമാഹാരം

എന്നിങ്ങനെ പതിനാറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്[8]. ഇതു കൂടാതെ ദി ന്യു ഇന്ത്യൻ എക്സ്പ്രസിൽ ആഴ്ചയിൽ എഴുതിവന്ന "പോയന്റ് ഓഫ് വ്യൂ" എന്നത് ശേഖരിച്ച് പുസ്തകമാക്കിയതാണ്‌ "ഫസ്റ്റ് റിസൊർട്ട് ഓഫ് സ്കൗണ്ടറൽസ്"[9][10].

ചലച്ചിത്രം

[തിരുത്തുക]

മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിക്കുന്ന "കൃഷ്ണ" എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട് ടി.ജെ.എസ്. വി.കെ. കൃഷ്ണ മേനോനെ കുറിച്ചുള്ള ജീവചരിത്ര ചിത്രമാണിത്[11].

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ബഷീർ പുരസ്കാരം(2008)[4]
  • രാജ്യോത്സവ പുരസ്കാരം(2007)[12].
  • സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവർത്തക പുരസ്കാരം(2005)[13]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009)[14]
  • പത്രിക അക്കാദമി പുരസ്കാരം(2001)[15].
  • പത്മഭൂഷൺ പുരസ്കാരം 2011
  • ‘ഗൾഫ് മാധ്യമം’ ഏർപ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം - 2015 [16].

കുടുംബം

[തിരുത്തുക]

ഭാര്യ:അമ്മു മക്കൾ:ഷേബാ തയ്യിൽ മകൻ: ജീത് തയ്യിൽ(കവിയും നോവലിസ്റ്റുമാണ്).

അവലംബം

[തിരുത്തുക]
  1. "Kannada Prabha". Archived from the original on 2010-01-14. Retrieved 2009-10-01.
  2. Padma Awards Announced
  3. Star of Mysore
  4. 4.0 4.1 "Basheer Puraskaram". Archived from the original on 2019-12-20. Retrieved 2009-10-01.
  5. Churumuri, First of a six-part series
  6. "MS - A Life in Music by TJS George". Archived from the original on 2012-03-07. Retrieved 2009-10-01.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-08-24.
  8. "ഓർമ്മപ്പുഴ" (PDF). മലയാളം വാരിക. 2012 ഏപ്രിൽ 13. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate= and |date= (help)
  9. BookFinder
  10. "T.J.S.George | Kerala Media Academy". Retrieved 2021-08-16.
  11. "Film Krishna". Archived from the original on 2009-02-09. Retrieved 2009-10-01.
  12. "Rajyotsava". Archived from the original on 2009-09-16. Retrieved 2009-10-01.
  13. "C.H. Mohammed Koya". Archived from the original on 2012-11-08. Retrieved 2009-10-01.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  15. Patrika Academy
  16. http://www.madhyamam.com/news/350273/150419

പുറമെനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.ജെ.എസ്._ജോർജ്&oldid=3804706" എന്ന താളിൽനിന്ന് ശേഖരിച്ചത്