ടി.ജി. മോഹൻദാസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി ജി മോഹൻദാസ്
ജനനം1955
ചേർത്തല , ആലപ്പുഴ ജില്ല
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംബി.ടെക്
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
പ്രശസ്തിഹിന്ദുത്വ ചിന്തകൻ
മുൻ വൈസ് പ്രസിഡൻറ് ഭാരതീയ വിചാര കേന്ദ്രം
ഭാരതീയ ജനതാ പാർട്ടി ബൗദ്ധീക സെൽ തലവൻ

1955ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ച ടി ജി എന്ന ചുരുക്കപ്പേരിൽ അറിയപെടുന്ന ടി ജി മോഹൻദാസ് ബിജെപിയുടെ ബൗദ്ധീക സെൽ അധ്യക്ഷൻ ആണ്.[1] കേരള ഹൈക്കോടതിൽ വക്കീലായും പ്രവർത്തിക്കുന്നു . രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളർന്നു സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം ആയികൊണ്ടിരിക്കുന്ന ഇദ്ദേഹം ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് വേണ്ടി സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രത്തിൽ 1997ൽ സെക്രട്ടറിയായും 2006ൽ വൈസ്പ്രസിഡൻറ് ആയും ചുമതലകൾ വഹിച്ചു.കൂടാതെ വളരെകാലം മാധ്യമ പ്രവർത്തകനായി സംഘപരിവാർ മുഖപത്രമായ ജന്മഭൂമിയിലും പ്രവത്തിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്&കമ്മ്യൂണിക്കേഷൻ എന്ജിനിയറിങ് പാസായ ഇദ്ദേഹം മഹാരാഷ്ട്ര സർക്കാരിൻറെ കീഴിൽ വൈദ്യുതിവകുപ്പിലും കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിയമ പോരട്ടങ്ങൾ[തിരുത്തുക]

കേരള ഹൈക്കോടതിയിൽ നിരവധി പൊതുതാൽപര്യഹർജികൾ ഫയൽ ചെയ്യുന്ന ഇദ്ദേഹം.കേരള സർക്കാർ പാക്കിസ്ഥാനു അഞ്ചുകോടി രൂപ സഹായം ചെയ്യാൻ എടുത്ത തീരുമാനത്തിനു എതിരെയും കോടതിയിൽ കേസ് ഫയൽ ചെയ്തിരിന്നു[2]

കേരളത്തിലെ ഒരു ഹിന്ദുത്വചിന്തകനായി അറിയപെടുന്ന ടിജി മോഹൻദാസ് ഹൈന്ദവ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിൽ നിന്നും സ്വതന്ത്രമാക്കണം എന്ന ആവശ്യവുമായി കേരളസർക്കാരിന് എതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.[3][4]

വിവാദങ്ങൾ[തിരുത്തുക]

തർക്കശാസ്ത്രത്തിൽ പ്രവണ്യം നേടിയിട്ടുണ്ട് എന്ൻ പറയപെടുന്ന ഇദ്ദേഹം വളരയധികം വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.അർത്തുങ്കൽ പള്ളി ഹിന്ദുക്ഷേത്രമായിരുന്നുവെന്നടി.ജി മോഹൻ ദാസിൻറെ പരാമർശത്തിൽ വൻ വിവാദം ഉണ്ടായി. തുടർന്ന് എ.ഐ.വൈ.എഫ് നേതാവിൻറെ പരാതിയിൽ അർത്തുങ്കൽ പൊലീസ് കേസ് എടുത്തിരുന്നു.[5]തെരുവിൽ കലാപം നടത്താതെ ഹിന്ദുവിന് രക്ഷയില്ലാ എന്ന് ഇദ്ദേഹം ഒരു വേദിയിൽ പ്രംഗിച്ചത് കേരളത്തിൽ അങ്ങോളമിങ്ങോളം ചർച്ചചെയ്യപ്പെട്ട ഒരു സംഭവം ആയിരിന്നു.[6] ഒപ്പം ശബരിമല യുവതിപ്രവേശനത്തിന് വേണ്ടി പരസ്യമായി വാദിച്ച സംഘപരിവാർ നേതാക്കളിൽ ഒരാൾ ആയിരുന്നു ടിജി മോഹൻദാസ്‌. ആ നിലപാടിൽ സംഘപരിവാർ പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ അദ്ദേഹത്തിനു വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.[7] [8][9][10][11][12][13]

അവലംബം[തിരുത്തുക]

14.https://www.doolnews.com/t-g-mohan-das-article-related-with-c-p-i-m-r-s-s-alliance-in-kesari-weekly-123.html

"https://ml.wikipedia.org/w/index.php?title=ടി.ജി._മോഹൻദാസ്‌&oldid=3207120" എന്ന താളിൽനിന്ന് ശേഖരിച്ചത്