ടി.കെ. ഉബൈദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.കെ. ഉബൈദ്
T.K. Ubaid 2.jpg
ജനനം1948 ജൂലൈ 5
കാഞ്ഞിരമുക്ക്, മലപ്പുറം ജില്ല, കേരളം
തൊഴിൽപത്രാധിപർ, ഇസ്ലാമിക പണ്ഡിതൻ
ജീവിത പങ്കാളി(കൾ)സുഹ്റ (കളത്തിൽ)
കുട്ടി(കൾ)3 മക്കൾ
മാതാപിതാക്കൾമുഹമ്മദ് അബ്ദുല്ല മൌലവി, ആഇശു

ടി.കെ. ഉബൈദ്. സാഹിത്യകാരൻ, പത്രാധിപർ‍, ഗ്രന്ഥകാരൻ, ഖുർആൻ വ്യഖ്യാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു[1]. പ്രബോധനം വാരികയുടെയും[2] മലർ‌വാടി മാസികയുടേയും പത്രാധിപരും ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്‌.[3]. ആദം ഹവ്വ, ലോകസുന്ദരൻ തുടങ്ങിയ ബാലസാഹിത്യ കൃതികളും [4] സ്വതന്ത്ര ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ടി.കെ. ഉബൈദ്

പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തിൽ തൈപറമ്പിൽ കളത്തിൽ കുടുംബത്തിൽ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948-ൽ ജനനം. ശാന്തപുരം ഇസ്‌ലാമിയാകോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.[3] 1972 മുതൽ 74 വരെ പെരിന്തൽമണ്ണയിൽ നിന്ന് ഇറങ്ങിയിരുന്ന സന്മാർഗ്ഗം എന്ന ബാലസാഹിത്യ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക സഹപത്രാധിപരായി . 1974-ൽ പ്രബോധനം വാരികയിൽ ചേർന്നു. '77 മുതൽ '87 വരെ പ്രബോധനം മാസികയുടെ എഡിറ്റർ ഇൻചാർജായിരുന്നു. '87 മുതൽ '92 വരെ പ്രബോധനം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. '93-'94-ൽ മാധ്യമം ദിനപത്രത്തിന്റെ കൊച്ചി എഡിഷനിൽ റസിഡന്റ് എഡിറ്ററും പ്രബോധനം വാരികക്ക് പകരമായി പുറത്തിറക്കിയ ബോധനം വാരികയുടെ എഡിറ്ററുമായിരുന്നു. 1993-94 വർഷത്തിൽ മാധ്യമത്തിന്റെ കൊച്ചി എഡിഷനിൽ റെസിഡന്റ് എഡിറ്ററായിരുന്നു.[3]. പൊന്നാനി ചമ്രവട്ടം ജംഗഷനു സമീപം സ്ഥിര താമസം

കുടുംബം

വളാഞ്ചേരി കാട്ടിപ്പരുത്തി കളത്തിൽ കുഞ്ഞുട്ടിഹാജിയുടെ മകൾ സഹ്റയാണ് ഭാര്യ. മക്കൾ‍: മുഹമ്മദ് യാസിർ‍, അബ്ദുൽ ഗനി, ബുശ്റ, തസ്നീംഹാദി.

കൃതികൾ[തിരുത്തുക]

ടി.കെ. ഉബൈദ്

ഖുർ‌ആനിന്റെ സമ്പൂർണ്ണ വിവർത്തനവും വിവരണവും ഖുർ‌ആൻ ബോധനം എന്ന പേരിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.ഖുർആനിൻറെ വാക്കർഥങ്ങളും വിശദീകരണങ്ങളും ഇതിലടങ്ങുന്നു. [5] അറബി ഭാഷയിൽ നിന്ന് കലീല വ ദിംന എന്ന കൃതി മലയാളത്തിലേക്ക് കലീലയും ദിംനയും എന്ന പേരിൽ പുനരാഖ്യാനം നടത്തിയിട്ടണ്ട്. സമകാലിക സമസ്യകൾക്ക് ഇസ്ലാമികമായ പരിഹരം വിശകലനം ചെയ്യുന്ന പ്രശ്നങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • ആദം ഹവ്വ
  • ലോകസുന്ദരൻ
  • സ്വാതന്ത്ര്യത്തിന്റെ ഭാരം
  • ഇസ്‌ലാമിക പ്രവർത്തനം ഒരു മുഖവുര
  • പ്രശ്നങ്ങൾ വീക്ഷണങ്ങൾ
  • ഹദീസ് ബോധനം
  • ഇസ്‌ലാമിക ശരീഅത്തും സാമൂഹ്യ മാറ്റങ്ങളും
  • മനുഷ്യാ നിന്റെ മനസ്സ്[6]
  • അല്ലാഹു
  • ഖുർആൻ ബോധനം ഭാഗം 1,2,3.4,5,6

വിവർത്തക കൃതികൾ[തിരുത്തുക]

  • തഫ്ഹീമുൽ ഖുർആൻ ഭാഗം 1-6
  • ഖുർആൻ ഭാഷ്യം
  • കലീലയും ദിംനയും
  • ഫിഖ്ഹുസ്സുന്ന
  • ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ

ലേഖനങ്ങൾ[തിരുത്തുക]


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. keralaliterature.com
  2. മാധ്യമം.com, 21-06-2017
  3. 3.0 3.1 3.2 തഫ്‌ഹീം.നെറ്റ്
  4. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 47. ISBN 81-7690-042-7.
  5. http://www.prabodhanam.net/detail.php?cid=215&tp=2
  6. വിചാരം ബുക്സ്
  7. മാതൃഭൂമി റംസാൻ സ്പെഷൽ, 2009
  8. മാതൃഭൂമി റംസാൻ സ്പെഷൽ, 2009
"https://ml.wikipedia.org/w/index.php?title=ടി.കെ._ഉബൈദ്&oldid=3105941" എന്ന താളിൽനിന്ന് ശേഖരിച്ചത്