ടി.കെ. മാധവ മെമ്മോറിയൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി.കെ.മാധവ മെമ്മോറിയൽ കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.കെ.മാധവ മെമ്മോറിയൽ കോളേജ്
(ടി.കെ.എം.എം. കോളേജ്)
ആദർശസൂക്തം"Liberate Through Education"
തരംഗവൺമെന്റ്. വിദ്യാഭ്യാസ സ്ഥാപനം
സ്ഥാപിതം1964
പ്രധാനാദ്ധ്യാപക(ൻ)ഡോ.കെ.രമണൻ
സ്ഥലംനങ്ങ്യാർകുളങ്ങര, കേരളാ, ഇന്ത്യ
അഫിലിയേഷനുകൾകേരള സർ‌വകലാശാല, കേരളം
വെബ്‌സൈറ്റ്TKMMCOLLEGE.ORG

ആലപ്പുഴയിലെ ഹരിപ്പാടിനടുത്ത നങ്ങ്യാർകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന കലാലയമാണ് ടി.കെ. മാധവ മെമ്മോറിയൽ കോളേജ്. ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന ടി.കെ. മാധവന്റെ സ്മരണാർത്ഥം 1964-ലാണ് ഈ കലാലയം സ്ഥാപിതമായത്.

കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര എസ്.എൻ.ഡി.പി. യൂണിയനുകൾ ചേർന്ന് സ്ഥാപിച്ച ഈ കോളേജ് 1964 ജൂലൈ 4-ന് മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറാണ് ഉദ്ഘാടനം ചെയ്തത്.[1]

കോളേജിലെ ഓഡിറ്റോറിയം

ഗ്രന്ഥശാല[തിരുത്തുക]

വളരെ ബൃഹത്തായ ഒരു ഗ്രന്ഥശാലയാണ് ഇവിടുള്ളത്. അപൂർവ്വ സാഹിത്യ സൃഷ്ടികൾ വരെ ഇവിടെയുണ്ട്. റഫറൻസ് വിഭാഗത്തിൽ തന്നെ 2000-ത്തോളം ഗ്രന്ഥങ്ങളുണ്ട്.

കോഴ്സുകൾ[തിരുത്തുക]

എട്ട് ഡിഗ്രി കോഴ്സുകളും ഒരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ഇവിടെ നടത്തുന്നു.

മൂന്ന് വർഷ ബിരുദ കോഴ്സുകൾ[തിരുത്തുക]

  • B. A. English
  • B. A. Economics
  • B. Com.
  • B.Sc. Chemistry
  • B.Sc. Industrial Chemistry.
  • B.Sc. Zoology
  • B.Sc. Physics
  • B.Sc. Mathematics

രണ്ട് വർഷ കോഴ്സുകൾ[തിരുത്തുക]

  • M.Sc. Physics.

ശാഖകൾ[തിരുത്തുക]

  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • ഗണിതം
  • സുവോളജി
  • സാമ്പത്തികശാസ്ത്രം
  • വാണിജ്യശാസ്ത്രം
  • ആംഗലേയം

അവലംബം[തിരുത്തുക]

  1. "Profile of the College" (in ഇംഗ്ലീഷ്). T.K.M.M. College. Archived from the original on 2010-07-16. Retrieved മേയ് 27, 2010.