ടി.എം. ശശി
ടി. എം. ശശി | |
|---|---|
| കേരള നിയമസഭയിലെ അംഗം | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് മെയ് 2026 | |
| മുൻഗാമി | കെ. ഡി. പ്രസേനൻ |
| മണ്ഡലം | ആലത്തൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | മുടപ്പല്ലൂർ, പാലക്കാട് ജില്ല, കേരളം, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ. (എം.) |
| ജോലി | വ്യവസായി, രാഷ്ട്രീയക്കാരൻ |
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ടി. എം. ശശി (ജനനം 1980). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലയിലെ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള അംഗമാണ് അദ്ദേഹം.[1][2]
ആദ്യകാല ജീവിതം
[തിരുത്തുക]കേരളത്തിലെ പാലക്കാട് ജില്ലയിലെ തേക്കുഞ്ചേരി, മുടപ്പല്ലൂർ സ്വദേശിയാണ് ശശി.[3] അദ്ദേഹം ദേവുവിന്റെ മകനാണ്. 2013ൽ അണ്ണാമലൈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജിൽ സോഷ്യോളജിയിൽ ബി. എ. ബിരുദത്തിന് പഠിച്ചു. സ്വന്തമായി വ്യവസായം നടത്തുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കോടി രൂപയുടെ സ്വത്ത് പ്രഖ്യാപിക്കുകയും ചെയ്തു.[4]
കരിയർ
[തിരുത്തുക]2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ (മാർക്സിസ്റ്റ്) പ്രതിനിധീകരിച്ചാണ് ശശി ആദ്യമായി എംഎൽഎ. ആയത്. 61, 564 വോട്ടുകൾ നേടിയ അദ്ദേഹം തന്റെ അടുത്ത എതിരാളിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവുമായ കെ. എം. ഫെബിനെ 8,553 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.[5]
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| സി.പി.എം. | ടി. എം. ശശി | 61,564 | 45.86 | ||
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കെ. എം. ഫെബിൻ | 53,011 | 39.49 | see above9.55 | |
| ഭാരതീയ ജനതാ പാർട്ടി | കെ. വി. പ്രസന്നകുമാർ | 17,347 | 12.92 | ||
| ബഹുജൻ സമാജ് പാർട്ടി | എം. ടി. ചന്ദ്രൻ | 651 | 0.48 | ||
| സ്വതന്ത്ര സ്ഥാനാർത്ഥി | ബി. ഫെബിൻ | 585 | 0.44 | ||
| NOTA | None of the above | 1,071 | 0.80 | see above0.22 | |
| Margin of victory | 8,553 | 6.37 | |||
| Turnout | 1,34,229 | ||||
| CPI(M) hold | Swing | ||||
2021
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Alathur Election Results 2026 | Keralam Assembly Election Results". Ndtv.com. 4 May 2026. Retrieved 4 May 2026.
- ↑ "General Election to Assembly Constituencies: Trends & Results May-2026 : Kerala". Results.eci.gov.in. 4 May 2026. Retrieved 10 June 2026.
- ↑ "'തർക്കപരിഹാര സഖാവിന് ' ഇനി ജില്ലാ പഞ്ചായത്തിൽ ദൗത്യം". ‘തർക്കപരിഹാര സഖാവിന് ’ ഇനി ജില്ലാ പഞ്ചായത്തിൽ ദൗത്യം. Retrieved 2026-05-04.
- ↑ "T M Sasi(Communist Party of India (Marxist)(CPI(M))):Constituency- ALATHUR(PALAKKAD) - Affidavit Information of Candidate:". Myneta.info. Retrieved 2026-05-07.
- ↑ "Alathur Election Result 2026 LIVE Updates: Kerala (Alathur) Assembly Election Results 2026 Winner, Vote Counting, Runner-up". The Indian Express (in ഇംഗ്ലീഷ്). 2026-05-04. Retrieved 2026-05-07.