ടി.എം. വർഗീസ് സ്മാരക ഗ്രന്ഥശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എം. വർഗീസ് സ്മാരക ഗ്രന്ഥശാല

കൊല്ലത്തിന്റെ പ്രഥമ ലൈബ്രറിയായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥശാലയാണ് ടി.എം.വർഗീസ് സ്മാരക ഗ്രന്ഥശാല. കൊല്ലം മുനിസിപ്പൽ ലൈബ്രറി എന്നായിരുന്നു പഴയ പേര്. ആനന്ദവല്ലീശ്വരത്ത് പി കൃഷ്ണപിളള മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ 1933-ലാണ് പ്രവർത്തനമാരംഭിച്ചത്.[1] [2]1942 ൽ ഇപ്പോഴുള്ള കളക്ട്രേറ്റിനു സമീപത്തെ സ്ഥലത്തേക്കു മാറി. ഒരുലക്ഷത്തിലേറെ പുസ്തകങ്ങളുണ്ടായിരുന്ന ലൈബ്രറി സംസ്കൃത-തമിഴ് ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരത്തിന് പേരെടുത്തതായിരുന്നു. 1999-ലാണ് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നത്.

നിലവിൽ ലൈബ്രറിയിൽ 80,000-ലേറെ പുസ്തകങ്ങളുണ്ട്. കോർപ്പറേഷൻ മേയർ പ്രസിഡന്റും കോർപ്പറേഷൻ സെക്രട്ടറി ലൈബ്രറി സെക്രട്ടറിയുമായുള്ള ഭരണസമിതിക്കാണ് ലൈബ്രറിയുടെ നടത്തിപ്പുചുമതല. ലൈബ്രേറിയന് വേതനം നൽകുന്നതും കോർപ്പറേഷനാണ്. എന്നാൽ, പുസ്തകങ്ങൾക്കനുസരിച്ച് ലൈബ്രേറിയന്മാരില്ല.[3]

അവലംബം[തിരുത്തുക]

  1. Menon, A. Sreedhara (1964). Gazettere of India, Kerala, Quilon. Trivandrum: Gazetters dept. പുറം. 603.
  2. "കലയും സംസ്ക്കാരവും". കൊല്ലം കോർപ്പറേഷൻ വെബ് സൈറ്റ്. September 5, 2020. ശേഖരിച്ചത് September 5, 2020.
  3. "ടി.എം.വർഗീസ് ലൈബ്രറിയെ വേണ്ടാത്തതാർക്ക്". മാതൃഭൂമി. December 4, 2019. ശേഖരിച്ചത് September 5, 2020.