ടി.എം.ആർ. പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ ഹൃദയ വാൽവ് നിർമ്മിക്കുന്നതിനുള്ള ഭാരത സർക്കാർ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് ഡോ. ടി. എം.ആർ. പണിക്കർ.കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവോർജഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

വടകര ഇരിങ്ങൽ സ്വദേശിയാണ്. ചെന്നൈയിൽ കെ. ജെ. റിസർച്ച് ഫൗണ്ടേഷനിൽ ഡീനായി പ്രവർത്തിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഡോ. പണിക്കരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മന്തു രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഡോ. പണിക്കർ അടുത്തിടെ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിനിൽ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായിരുന്നു.

കൃത്രിമ ഹൃദയ വാൽവ് പദ്ധതി[തിരുത്തുക]

നിലവിൽ ഹൃദയ വാൽവ് മാറ്റിവെക്കാൻ രണ്ടു തരത്തിലുള്ള കൃത്രിമവാൽവുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. സങ്കരസ്റ്റീൽ ഉപയോഗിച്ചുള്ള കൃത്രിമ വാൽവാണ് സാധാരണ രോഗികളിൽ വെച്ചുപിടിപ്പിക്കുന്നത്. വില കുറവാണെന്നതാണ് ഈ വാൽവിനെ പ്രിയങ്കരമാക്കുന്നത്. പക്ഷേ, രക്തം കട്ടപിടിക്കുന്നതിനും അണുബാധയ്ക്കും കാരണമാവുമെന്നതിനാൽ ഈ വാൽവ് വെച്ചു പിടിപ്പിച്ചാൽ ദീർഘകാലം മരുന്നുകൾ കഴിക്കേണ്ടതായുണ്ട്. ജൈവ വാൽവും കൃത്രിമമായി നിർമ്മിക്കുന്നുണ്ടെങ്കിലും ഇതിന് വില വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃത്രിമ വാൽവ് നിർമ്മാണം ലക്ഷ്യമിടുന്നത്.[1]

പദ്ധതി വിജയകരമായി പൂർത്തിയാക്കാനായാൽ ഹൃദ്രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് സാധാരണ ജീവിതം നയിക്കാനാവും. രക്തം കട്ടപിടിക്കുന്നതും അണുബാധയും തടയാൻ പുതിയ വാൽവിനാവുമെന്നതിനാൽ ശസ്ത്രക്രിയാനന്തരം ദീർഘകാലം മരുന്നു കഴിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവക്കാനാവും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-22. Retrieved 2012-07-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.എം.ആർ._പണിക്കർ&oldid=3632755" എന്ന താളിൽനിന്ന് ശേഖരിച്ചത്