ടി.ആർ. കൃഷ്ണസ്വാമി അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.ആർ. കൃഷ്ണസ്വാമി അയ്യർ
ടി.ആർ. കൃഷ്ണസ്വാമി അയ്യർ.jpg
ജനനം
കൃഷ്ണസ്വാമി അയ്യർ

(1890-04-30)ഏപ്രിൽ 30, 1890 [1]
മരണം1934 (വയസ്സ് 43–44)
ദേശീയതഇൻഡ്യ
മറ്റ് പേരുകൾതൃപ്പ്രയാർ രാമസ്വാമി അയ്യർ കൃഷ്ണസ്വാമി അയ്യർ
തൊഴിൽസ്വാതന്ത്ര്യസമര സേനാനി, അദ്ധ്യാപകൻ, പത്രാധിപർ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യസമരം
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മാതാപിതാക്കൾ(s)രാമസ്വാമി അയ്യർ

1890 തൃശ്ശൂർ ജില്ലയിലെ ചേലക്കര പഴന്നൂരിലാണ് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ ടി.ആർ. കൃഷ്ണസ്വാമി അയ്യരുടെ ജനനം.[2]1923-ൽ അദ്ദേഹം അകത്തേത്തറ ശബരി ആശ്രമം സ്ഥാപിച്ചു. വിദ്യാർത്ഥിയായിരിക്കെ തന്നെ അധസ്ഥിതവർഗത്തിന്റെ ഉന്നമനത്തിനു പ്രവർത്തിച്ച കൃഷ്ണസ്വാമി അയ്യർ വക്കീൽപ്പണി ഉപേക്ഷിച്ചാണ് ഗാന്ധിജിയുടെ പാത സ്വീകരിച്ചത്. 1923-ൽ പാലക്കാട് അകത്തേത്തറയിലെ അത്താഴച്ചിറയിൽ സരോജിനി നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസിന്റ സംസ്ഥാന സമ്മേളനത്തിൽ കൃഷ്ണസ്വാമി അയ്യർ തുടങ്ങിവച്ച പന്തിഭോജനമാണ് അയിത്തോച്ചാടനം എന്ന ആശയത്തിലേക്ക് എത്തിയത്. പന്തിഭോജനത്തെത്തുടർന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട അദ്ദേഹത്തെ കൽപ്പാത്തിയിൽ നിന്നും ആട്ടിയോടിച്ചു. കേരളചരിത്രത്തിലാദ്യമായി അയിത്ത-മുന്നാക്ക ജാതിക്കാരെ ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി സ്കൂൾ ആരംഭിച്ചത് ഇദ്ദേഹമാണ്. ഇതറിഞ്ഞ ഗാന്ധിജി 1924, 1927, 1934 എന്നീ വർഷങ്ങളിൽ ഇവിടം സന്ദർശിച്ചിരുന്നു. ഈ സ്കൂളാണ് പിൽകാലത്ത് പ്രസിദ്ധമായ ശബരി ആശ്രമം എന്ന പേരിൽ അറിയപ്പെട്ടത്.[3]വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ഇദ്ദേഹത്തിനു തടവുശിക്ഷയനുഭവിക്കേണ്ടിവന്നു മാത്രമല്ല ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കപ്പടം പങ്കുണ്ണിനായരെപ്പോലെയുള്ള നേതാക്കൾ പങ്കെടുത്ത ഒരു ഉപ്പുസത്യാഗ്രഹവും നടന്നു. യുവഭാരതം എന്ന പത്രത്തിൻറെ പത്രാധിപരായിരുന്നു ടി.ആർ.കൃഷ്ണസ്വാമി അയ്യർ. 1934-ൽ 44-ആം വയസ്സിൽ കൃഷ്ണസ്വാമി അയ്യർ അന്തരിച്ചു.[4]

അവലംബങ്ങൾ[തിരുത്തുക]

  1. കെ.കെ. പത്മഗിരീഷ്‌ (ഏപ്രിൽ 29, 2015). "മറന്നുപോയോ ടി ആർ കൃഷ്മസ്വാമി അയ്യരെ". ജന്മഭൂമി. മൂലതാളിൽ നിന്നും 2015-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-29.
  2. സ്വാതന്ത്ര്യ, സമരസേനാനി. "ടി.ആർ. കൃഷ്ണസ്വാമി അയ്യർ". http://www.mathrubhumi.com/. ശേഖരിച്ചത് 12 ഏപ്രിൽ 2015. External link in |website= (help)
  3. ആശ്രമം, ശബരി. "ടി.ആർ. കൃഷ്ണസ്വാമി അയ്യർ". http://www.sirajlive.com/. ശേഖരിച്ചത് 12 ഏപ്രിൽ 2015. External link in |website= (help)
  4. കൃഷ്ണസ്വാമി, അയ്യർ (11 എപ്രിൽ 2015). "ടി.ആർ.കൃഷ്ണസ്വാമി അയ്യർ". മാതൃഭൂമി ഹരിശ്രീ. 23 (24): 11. Check date values in: |date= (help); |access-date= requires |url= (help)