ടി.ആർ. ഉപേന്ദ്രനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ശ്രദ്ധേയനായ ചിത്രകാരനാണ് ടി.ആർ. ഉപേന്ദ്രനാഥ് (ജനനം :31 മേയ് 1969).കൊളാഷും ഇൻസ്റ്റളേഷനുകളുമായി സ്വദേശത്തും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എറണാകുളത്ത് ജനിച്ചു. പ്രൈമറിവിദ്യാഭ്യാസം സെന്റ് ജോർജ് എൽ.പി.സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൊന്നുരുന്നിയിലെ സെന്റ് റീത്താസിലുമായിരുന്നു. പ്രീഡിഗ്രി വരെ പഠിച്ചു. മെക്കാനിക്കായി ജോലിനോക്കി. 1994 ൽ ആദ്യത്തെ പ്രദർശനം നടത്തി. കെ.വേണു നടത്തിയിരുന്ന 'സമീക്ഷ'യിലും വരച്ചിരുന്നു. സ്ക്വാട്ട്ലാന്റിലെ ഡുന്റി സർവകലാശാലയിൽ പഠനത്തിനായി രണ്ടു തവണ സ്കോളർഷിപ്പ് ലഭിച്ചെങ്കിലും പോകാനായില്ല.[1]

പെയിന്റിങ്ങിലും ഡ്രോയിംഗിലുമാണ് തുടങ്ങിയതെങ്കിലും സാമ്പ്രദായിക രീതിയുടെ തുടർച്ചക്കാരനാവാതെ പിന്നീട് കൊളാഷിന്റെ ലോകത്തേക്കു മാറി. ചെറുപ്പകാലത്ത് കിട്ടിയിരുന്ന കോമിക് ബുക്കുകളിലെ പടങ്ങൾ വെട്ടിയെടുത്ത് മറ്റൊരു രീതിയിൽ ക്രമീകരിച്ചായിരുന്നു തുടക്കം.പിന്നെ ആളുകൾ വലിച്ചറിയുന്ന സാധനങ്ങൾ ഉപയോഗിച്ചുതുടങ്ങി.

പ്രദർശനങ്ങൾ[തിരുത്തുക]

ബാർസലോണ, ഫ്രാൻസ്, മുംബൈ, ഡൽഹി, ദുബൈ എന്നിവടങ്ങളിലും സ്വദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി. റീഡേഴ്സ് ഡൈജസ്റ്റിലും സ്പാൻ മാസികയിലും നിരവധി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.

കൊച്ചി-മുസിരിസ് ബിനാലെയിൽ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെയിൽ ഫ്രം കേരള വിത്ത് ലൗ എന്ന പരമ്പരയിൽ ഫോട്ടോഗ്രാഫിക് ഇങ്ക്ജെറ്റ് പ്രിന്റുകളുടെയും ചണ്ടി ഡിപ്പോയിൽ നിന്നു ശേഖരിച്ച കലാ മാസികകളുടെ പേജുകളിൽ രേഖപ്പെടുത്തിയ റബ്ബർ സ്റ്റാംപ് മുദ്രകളുമാണുള്ളത്. സ്വ ശരീരത്തെതന്നെ ഒരു രൂപകമാക്കിയിരിക്കുന്നു. ‘WARTIST’ എന്ന വാക്ക് ചിത്രങ്ങളിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.hindu.com/mp/2008/05/31/stories/2008053153390800.htm[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.ആർ._ഉപേന്ദ്രനാഥ്&oldid=3804685" എന്ന താളിൽനിന്ന് ശേഖരിച്ചത്