ടിൽട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൻ ഭാഗത്തെ ടിൽറ്റ്

മൂവി ക്യാമറയുടെ ലംബതലത്തിലുള്ള ചലനം. ഒരു ദൃശ്യം മുകളിൽനിന്നു താഴേക്ക് എന്ന മട്ടിലോ മറിച്ചോ പകർത്തുന്നതിനുവേണ്ടിയാണ് ക്യാമറ ഇങ്ങനെ ചലിപ്പിക്കുന്നത്. ക്യാമറയുടെ താഴേക്കുള്ള ചലനത്തെ ടിൽട്ട് - ഡൗൺ' എന്നും താഴെനിന്നും മുകളിലേക്കുള്ള ചലനത്തെ 'ടിൽട്ട്-അപ്' എന്നുമാണ് വിളിക്കുന്നത്. ഇവ കൂടാതെ 'പാൻ' എന്നറിയപ്പെടുന്ന തിരശ്ചീന തലത്തിലുള്ള ക്യാമറ ചലനവുമുണ്ട്. ഇടത്തുനിന്നും വലത്തേക്കുള്ള അത്തരം ചലനം പാൻ റൈറ്റ്' എന്നും തിരിച്ചുള്ളത് പാൻ ലെഫ്റ്റ്' എന്നുമാണറിയപ്പെടുന്നത്. പാൻ, ടിൽട്ട് എന്നീ ചലനങ്ങൾ ക്യാമറ കുലുങ്ങാതെയും അതീവ സൂക്ഷ്മതയോടെയും ചെയ്യുന്നതിന് പാൻ ആൻഡ് ടിൽട്ട് ഹെഡ്' എന്ന ഭാഗം സഹാ യിക്കുന്നു.
ഇത് ക്യാമറ ഉറപ്പിച്ചു നിർത്താനുപയോഗിക്കുന്ന ട്രൈപ്പോഡിനു മുകളിലായാണുള്ളത്. ഘർഷണം നന്നേ കുറയ്ക്കുംവിധം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളവ ആയതിനാൽ പാൻ ആൻഡ് ടിൽട്ട് ഹെഡ് ഫ്രിക്ഷൻ ഹെഡ്' ഫ്രീഹെഡ്' എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ഹെഡിനുപുറമേ ടിൽട്ട്, പാൻ എന്നിവ നടത്താനായി ഒരു കൈപ്പിടിയും ട്രൈപ്പോഡിനോടൊപ്പമുണ്ട്. താരതമ്യേന ചെറിയ ലംബതലചലനങ്ങൾ മാത്രമേ ടിൽട്ടിലൂടെ സാധ്യമാവൂ. നല്ല ഉയരത്തിൽ നിന്നും താഴേക്കും തിരിച്ചും ദൃശ്യങ്ങൾ പകർത്തുന്നതിന് ക്യാമറ ക്രെയിനിലുറപ്പിക്കുകയാണ് പതിവ്[1].

അവലംബം[തിരുത്തുക]

  1. Stroebel, L. D. (1986). View Camera Technique, 5th ed., p. 212. Boston: Focal Press. ISBN 0-240-51711-3


പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിൽട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിൽട്ട്&oldid=1694960" എന്ന താളിൽനിന്നു ശേഖരിച്ചത്