ടിൻ ഡ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിൻ ഡ്രം
പ്രമാണം:Die Blechtrommel earliest edition german.jpg
First German edition
കർത്താവ്ഗുന്തർ ഗ്രാസ്
യഥാർത്ഥ പേര്Die Blechtrommel
പരിഭാഷRalph Manheim, Breon Mitchell
രാജ്യംജർമ്മനി
ഭാഷജർമ്മൻ
പരമ്പരഡാൻസിഗ് ത്രയം
പ്രസാധകർLuchterhand
പ്രസിദ്ധീകരിച്ച തിയതി
1959
ഏടുകൾ576
ശേഷമുള്ള പുസ്തകംകാറ്റ് ആൻഡ് മൗസ്

സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസിന്റെ ആദ്യ കൃതിയാണ് ദ ടിൻ ഡ്രം. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ സുപ്രധാന രചനകളിലൊന്നാണിത്. നിരൂപകപ്രശംസ നേടിയ ഈ നോവൽ മാത്രമല്ല, ബെസ്റ്റ് സെല്ലറായിരുന്നു. പിൽക്കാലത്ത് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിലൂടെ പൂർണതയിലെത്തിയ മാജിക്കൽ റിയലിസത്തിന്റെ വികസനത്തിനും ഈ നോവൽ വഴിതുറന്നു.

പ്രമേയം[തിരുത്തുക]

1959ൽ രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്.

സിനിമയിൽ[തിരുത്തുക]

1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡും ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. മൂലതാളിൽ നിന്നും 2015-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഏപ്രിൽ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടിൻ_ഡ്രം&oldid=3804750" എന്ന താളിൽനിന്ന് ശേഖരിച്ചത്