ടിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടിറ്റി [1]
Callicebus brunneus skansen 2006.jpg
Coppery Titi (C. cupreus)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ഉപകുടുംബം:
Callicebinae

Pocock, 1925
ജനുസ്സ്:
Callicebus

Thomas, 1903
Type species
Simia personatus
É. Geoffroy, 1812
Species

30 species, see text

സെബിഡെ (Cebidae) സസ്തനികുടുംബത്തിൽപ്പെട്ട ഒരിനംകുരങ്ങ്. ഇവയെ കാലിസെബസ് (Callicebus) ജീനസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തെ. അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്. കൊളംബിയയിലെ ഒറിനോക്കോ നദിയുടെ തെക്കൻ ശാഖകൾക്കു സമീപമുള്ള വനപ്രദേശങ്ങളിലും വെനിസ്വേല, ഉത്തര പരാഗ്വേ എന്നിവിടങ്ങളിലെ വനങ്ങളിലുമാണ് ഇവ കൂടുതലായുള്ളത്. കാലിസെബസ് പെർസൊണേറ്റസ് (Callicebus personatus) എന്നൊരു സ്പീഷീസ് ബ്രസീലിന്റെ കിഴക്കൻ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്.

അധികം വലിപ്പം വയ്ക്കാത്ത കുരങ്ങിനമാണിത്. തലയ്ക്കും ശരീരത്തിനും കൂടി 25 മുതൽ 40 സെ. മീ. വരെ നീളം വരും; വാലിന്റെ നീളം 25 മുതൽ 50 സെ. മീറ്ററും. വൃക്ഷശാഖകളിലും മറ്റും ചുറ്റിപ്പിടിക്കാൻ പറ്റാത്ത വിധത്തിലുള്ള അപരിഗ്രാഹി (nonprehensile) ഇനം വാലാണ് ഇവയ്ക്കുള്ളത്. ശരീരത്തെ പൊതിഞ്ഞുള്ള രോമപാളിക്ക് ചുവപ്പുകലർന്ന ചാരനിറമോ, കടുംതവിട്ടോ, കറുപ്പോ നിറം ആയിരിക്കും. വിരലുകളുടെ അഗ്രത്തിൽ നഖങ്ങളുണ്ട്. സമ്മുഖ (opposable) പെരുവിരലാണ് ഇവയ്ക്കുള്ളത്. രോമപാളികൊണ്ടു പൊതിഞ്ഞവയല്ല ചെവികൾ.

ഫലങ്ങൾ, കീടങ്ങൾ, പക്ഷിമുട്ടകൾ, ചെറിയ പക്ഷികൾ എന്നിവയാണ് ടിറ്റികളുടെ പ്രധാന ഭക്ഷണം. ഇണകളായി ചേർന്ന് ഒരു കുടുംബം പോലെയാണ് ഇവ ജീവിക്കുന്നത്. വർഷം മുഴുവൻ ഇണചേരുന്ന ഇവയ്ക്ക് ഒരു പ്രത്യേക പ്രജനനകാലഘട്ടം ഇല്ല.

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 141–146. ISBN 0-801-88221-4.CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link) CS1 maint: extra text (link)


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറ്റി&oldid=3405313" എന്ന താളിൽനിന്ന് ശേഖരിച്ചത്