Jump to content

ടിപ് ടോപ് അസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പഴയകാല പ്രഫഷണൽ നാടകപ്രവർത്തകനായിരുന്നു ടിപ് ടോപ് അസീസ് എന്നറിയപ്പെട്ടിരുന്ന അസീസ്. ഹാസ്യനാടക രചയിതാവ്, നടൻ, സംവിധായകൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രസിദ്ധനായിരുന്നു. ‘ടിപ് ടോപ്’ എന്ന നാടക സംഘത്തിനു രൂപം നൽകിയതിനാലാണ് ഇദ്ദേഹം ടിപ് ടോപ് അസീസ് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇദ്ദേഹം കൊച്ചിയിലെ പഴയകാല ഫുട്ബോൾ ടീമുകളിലും അംഗമായിരുന്നു.[1]

യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് നേതൃത്വം നൽകിയിരുന്ന കൊച്ചിൻ ഡ്രമാറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ട് 1954-ലാണ് ഇദ്ദേഹം പ്രഫഷണൽ നാടക രംഗത്ത് പ്രവേശിച്ചത്. പി.എ. തോമസിന്റെ കേരള കലാസമിതി, പി.ജെ. ചെറിയാന്റെ സേവ് ഇന്ത്യ തീയറ്റേഴ്സ്, പി.ജെ.തീയറ്റേഴ്സ്, ശ്രീമൂലനഗരം വിജയന്റെ വിജയ തീയറ്റേഴ്സ് തുടങ്ങിയ നാടക സംഘങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1]

രചിച്ച നാടകങ്ങൾ

[തിരുത്തുക]

ഇദ്ദേഹം ഇരുപതോളം ഹാസ്യ നാടകങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ ചിലവ:[1]

  • നിങ്ങൾക്കൊക്കെ ശാകുന്തളം മതി
  • രമണന്റെ മരണം
  • എനിക്കു ഗുസ്തി പഠിക്കേണ്ട
  • അലാവുദ്ദീനും അത്ഭുതവും
  • ഗുരുവും ശിഷ്യരും
  • മഹാബലിക്കും മതിയായി
  • കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും[2]

അഭിനയിച്ചിട്ടുള്ള ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങളും സ്മാരകങ്ങളും

[തിരുത്തുക]
  • ബഹുദൂർ സ്മാരക അവാർഡ് [1]
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. [1]
  • ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചുള്ളിക്കലിൽ ടിപ് ടോപ് അസീസ് സ്മാരക ഓപ്പൺ എയർ തിയേറ്റർ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "വ്യക്തികൾ". കൊച്ചിൻ കോർപ്പറേഷൻ. Archived from the original on 2013-07-21. Retrieved 2013 ജൂൺ 11. {{cite web}}: Check date values in: |accessdate= (help)
  2. "കോട്ടോൽ പ്രവാസി സംഗമം പെരുന്നാൾ സന്ധ്യ". eപത്രം. 2008 ഡിസംബർ 8. Archived from the original on 2013-06-11. Retrieved 2013 ജൂൺ 11. {{cite news}}: Check date values in: |accessdate= and |date= (help)
  3. http://www.hindu.com/2006/08/13/stories/2006081319770300.htm Archived 2008-04-30 at the Wayback Machine. ദി ഹിന്ദു
"https://ml.wikipedia.org/w/index.php?title=ടിപ്_ടോപ്_അസീസ്&oldid=3804738" എന്ന താളിൽനിന്ന് ശേഖരിച്ചത്