ടിപ്പു ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tipu Shah
টিপু শাহ
Leader of the Pagal Panthis
ഓഫീസിൽ
1813–1827
മുൻഗാമിKarim Shah
പിൻഗാമിDubraj Pathor
Janku Pathor
വ്യക്തിഗത വിവരങ്ങൾ
ജനനംMymensingh District, ഫലകം:Country data Bengal Presidency
മരണം1852
Mymensingh District, ഫലകം:Country data Bengal Presidency
മാതാപിതാക്കൾ

പാഗൽ പന്തീസിന്റെ മത നേതാവും രാഷ്ട്രീയ നേതാവും ആയിരുന്നു ടിപ്പു ഷാ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപകാരികളായ മൈമെൻസിങ് മേഖലയിലെ കൃഷിക്കാരെ നയിച്ചിരുന്നു.

ആദ്യകാലം[തിരുത്തുക]

ടിപ്പു ഷായുടെ പിതാവ് കരീം ഷായും അദ്ദേഹത്തിന്റെ അമ്മ ചാന്ദി ബീബിയും ആയിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹം പഗൽ പന്തീസിന്റെ നേതാവായി.[1] അമ്മയെ പഗൽ പന്തീസിൽ അമ്മ പിർ എന്നു വിളിക്കുകയും ഒരു പ്രധാന നേതൃത്വം വഹിക്കുകയും ചെയ്തു.[2] ഗാരോസ്, ഹാജോങ്സ് , ഹദീസ് തുടങ്ങിയ ഗോത്രങ്ങൾ പ്രധാനമായും പഗൽ പന്തീസിൽ ഉൾപ്പെട്ടിരുന്നു.[3][4]

ജീവിതം[തിരുത്തുക]

ഈസ്റ്റ് ഇന്ത്യാ ട്രേഡിംഗ് കമ്പനിയ്ക്ക് വേണ്ടി നികുതി പിരിച്ച സമിന്ദാർമാർക്ക് (ഭൂവുടമകൾക്ക്) എതിരായി കലാപമുയർത്തി. കൃഷിക്കാരുടെ വർഗ്ഗത്തിൽ കനത്ത നികുതിയാണ് ജമീന്ദർമാർ ചുമത്തിയത്. അത് കലാപത്തിന്റെ പ്രധാന കാരണമായി.[1] ഈ ആംഗ്ലോ ഇൻഡ്യൻ കമ്പനിക്കുവേണ്ടി ജാമ്യക്കാർ നികുതി കൊടുക്കുകയായിരുന്നു, ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിനു ശേഷം നികുതികൾ ഉയർത്തി. മൈമെൻസിങ്ങിലെ ഷീർപൂരിൽ ടിപ്പുവിന്റെ കീഴിൽ ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചതിൽ ഈ കലാപം വിജയിച്ചു. ഭരണനിർവ്വഹണത്തിന് നികുതികൾ അദ്ദേഹം ശേഖരിച്ചു. ഗർ-ജരിപ എന്ന മൺ കോട്ട നിർമ്മിച്ചു. ആത്യന്തികമായി കമ്പനിയുടെ സൈന്യവും പോലീസും പ്രാദേശിക ജാമീന്ദർമാരും ചേർന്ന് അവർക്ക് കലാപത്തെ അടിച്ചമർത്താൻ കഴിഞ്ഞു. [1]

മരണം[തിരുത്തുക]

ടിപ്പു ഷാ 1852 -ൽ ജയിലിൽ വച്ച് മരണമടഞ്ഞു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Tipu Shah - Banglapedia". en.banglapedia.org. Retrieved 2016-04-11.
  2. Hussain, Aklam; Bangladesh, Asiatic Society of (1997-01-01). History of Bangladesh, 1704-1971 (in ഇംഗ്ലീഷ്). Asiatic Society of Bangladesh. p. 187. ISBN 9789845123372.
  3. (India), M. H. E. (2015-01-01). General Studies Paper I for Civil Services Preliminary Examinations (in ഇംഗ്ലീഷ്). McGraw-Hill Education. p. 102. ISBN 9789339217921.
  4. Bandyopādhyāẏa, Śekhara (2004-01-01). From Plassey to Partition: A History of Modern India (in ഇംഗ്ലീഷ്). Orient Blackswan. pp. 161–162. ISBN 9788125025962.
"https://ml.wikipedia.org/w/index.php?title=ടിപ്പു_ഷാ&oldid=3783468" എന്ന താളിൽനിന്ന് ശേഖരിച്ചത്