ടിന്റേൺ ആബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടിന്റേൺ ആബി

ഇംഗ്ലണ്ടിന്റെ തെ. പ. ഭാഗത്തുള്ള പ്രശസ്തമായ വാസ്തുശില്പാവശിഷ്ടകേന്ദ്രം. മോൺമൗത്ത് (Monmouth)ൽ നിന്ന് 13 കി. മീ. തെക്ക് വൈ' (Wye) നദിയുടെ പ. ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഫ്രാൻസിൽ നിന്നു വന്ന സിസ്റ്റെർഷെൻ (ഫ്രാൻസിലെ സീറ്റോവനത്തിൽ ബനിഡിക്ടൈൻ സന്ന്യാസിമാർ 1098-ൽ സ്ഥാപിച്ച സന്ന്യാസിസംഘം) സന്ന്യാസിമാർക്കുവേണ്ടി 1131-ൽ വാൾട്ടർ ഡിക്ലെയർ സ്ഥാപിച്ച സന്ന്യാസി മഠത്തിന്റെ ഭാഗങ്ങളാണ് ഇവിടെയുള്ളത്. മേൽക്കൂര ഇല്ലാതെ അവശേഷിച്ചിട്ടുള്ള ദേവാലയം 1220-നും 1287-നും ഇടയ്ക്കാണ് നിർമ്മിക്കപ്പെട്ടത്. വാസ്തുശില്പവിദ്യയുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ഇതിന്റെ പണി 14-ാം ശ.-ന്റെ ആരംഭത്തിലാണ് പൂർത്തിയായത്. 1537-ൽ ഹെൻട്രി VIIIന്റെ കാലത്ത് ഇതിനു നാശം സംഭവിച്ചു.

വില്യം വേഡ്സ്വർത്തിന്റെ ലൈൻസ് കംപോസ്ഡ് എ ഫ്യൂ മൈൽസ് എബൗ ടിന്റേൺ ആബി' എന്ന കവിത ടിന്റേൺ ആബിയെ പിൽക്കാലത്ത് പ്രശസ്തിയിലേക്ക് ഉയർത്തി. എന്നാൽ കവിതയിൽ ഒരിടത്തും ദേവാലയത്തെപ്പറ്റി പരാമർശം ഇല്ല. 1900-ൽ ബ്രിട്ടിഷ് ഗവൺമെന്റ് ടിന്റേൺ ആബി വിലയ്ക്കുവാങ്ങി.

അവലംബം[തിരുത്തുക]

ചിത്രജാലകം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിന്റേൺ ആബി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിന്റേൺ_ആബി&oldid=2282835" എന്ന താളിൽനിന്നു ശേഖരിച്ചത്