Jump to content

ടിന്റു ലൂക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിന്റു ലൂക്ക
ടിന്റു ലൂക്ക, ഇന്ത്യയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 2017 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്
വ്യക്തി വിവരങ്ങൾ
പൗരത്വം ഇന്ത്യ
ജനനത്തീയതി1989 ഏപ്രിൽ 21
ജന്മസ്ഥലംകരിക്കോട്ടക്കരി, കണ്ണൂർ ജില്ല, കേരളം
Sport
രാജ്യം ഇന്ത്യ
കായികമേഖലഓട്ടം
ഇനം(ങ്ങൾ)800 മീറ്റർ
 
മെഡലുകൾ
Women's athletics
Representing  ഇന്ത്യ
Asian Games
Bronze medal – third place 2010 Guangzhou 800m
Silver medal – second place 2014 Encheon 800m

കേരളത്തിലെ ഒരു രാജ്യാന്തര കായിക താരമാണ് ടിന്റു ലൂക്ക. കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. പി.ടി. ഉഷയുടെ ഉഷ സ്കൂൾ ഓഫ് അത‌ലറ്റിക്സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്പോൺസർ.[1].

800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽ‌സന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു ഇതിനായി മറികടന്നത്.

2008-ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു.[2]. 2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി[3]

2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ ടിന്റു വെങ്കല മെഡൽ നേടി (2:01.36) ഇതു ടിന്റുവിന്റെ വ്യക്തിഗത സമയത്തേക്കാൾ വളരെ കൂടുതൽ ആയിരുന്നു ഹീറ്റ്‌സിലെ പ്രകടനത്തിന്റെ ബലത്തിൽ റേസിലെ ഫേവറിറ്റായ ടിന്റുവിന് ഉജ്വാല സ്റ്റാർട്ടാണ് ലഭിച്ചത്. ഈ ലീഡ് അവസാന നാൽപ്പത് മീറ്റർ വരെ ടിന്റു കാക്കുകയും ചെയ്തു. അവസാന നാൽപ്പതു മീറ്റർ വരെ മൂന്ന് മീറ്റർ പിറകിലായിരുന്ന മത്‌സകോയും യാൻ ഹാങ്ങും ടിന്റുവിനെ മൂന്നാമതാക്കി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

പങ്കെടുത്ത പ്രധാന കായിക മത്സരങ്ങൾ

[തിരുത്തുക]
  1. 2008 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പ്, ജക്കാർത്ത
  2. ഡൽഹി കോമൺവെൽത്ത് ഗെയിംസ്
  3. ഏഷ്യൻ ഗെയിംസ് 2010

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2010-10-30.
  2. "Tintu Luka to participate in Jr. world athletic championship". Thaindian News. Archived from the original on 2016-03-07. Retrieved 2010-10-30.
  3. Tintu beaten by her own pace

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടിന്റു_ലൂക്ക&oldid=4112432" എന്ന താളിൽനിന്ന് ശേഖരിച്ചത്