ടിന്റുമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളികൾക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ഒരു എസ്.എം.എസ്. കഥാപാത്രമാണ് ടിന്റുമോൻ. ഇംഗ്ലീഷിലെ ലിറ്റിൽ ജോണിക്ക് സമാനമായ കഥാപാത്രമാണ് ടിന്റുമോൻ.

ഉത്ഭവം[തിരുത്തുക]

എസ്.എം.എസ്സുകളിലൂടെ ജീവിക്കുന്ന ഒരു കഥാപാത്രമാണ് ടിന്റുമോൻ. ടിന്റുമോൻ ഫലിതങ്ങൾ വളരെമുമ്പ് തന്നെ നിലവിലുണ്ടായിരുന്നുവെങ്കിലും 2009-ഓടെ ആണ് അവ മൂർദ്ധന്യത്തിലെത്തുന്നത്. ടിന്റുമോനെ കുറിച്ചുള്ള ആദ്യ പരാമർശങ്ങളിലൊന്ന് 2002-ൽ പുറത്തിറങ്ങിയ കല്യാണരാമൻ എന്ന ചലച്ചിത്രത്തിലായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച പോഞ്ഞിക്കര എന്ന കഥാപാത്രം തന്റെ മുൻജന്മത്തിൽ താൻ ടിന്റുമോൻ ആയിരുന്നുവെന്നും, ലിറ്റിൽ ഫ്ലവർ കോൺവന്റ് ഗേൾസ് ഹൈസ്കൂൾ, നടത്തറയിൽ എൽ.കെ.ജി.യിൽ പഠിക്കുമ്പോൾ പ്രമേഹം വന്നു മരിച്ചു എന്നുമാണ് അവകാശപ്പെടുന്നത്. പിന്നീട് എസ്.എം.എസ്സുകളിലൂടെ ടിന്റുമോൻ എന്ന കഥാപാത്രത്തിന്റെ പ്രസിദ്ധി വളരെ പെട്ടെന്ന് വളർന്നു.

ഉടമസ്ഥാവകാശം[തിരുത്തുക]

പ്രത്യേകിച്ച് ആരുടെയും നിയന്ത്രണത്തിലല്ലാതെയാണ് ടിന്റുമോൻ തമാശകൾ ജനപ്രിയമായതെങ്കിലും, ഈ ജനപ്രിയ കഥാപാത്രത്തിന്റെ പകർപ്പവകാശത്തിന് വിവിധ കമ്പനികൾ ശ്രമിച്ചിട്ടുണ്ട്. 2002-ൽ കുട്ടികൾക്കായുള്ള കോമിക് സ്ട്രിപ്പിനായി ബി.എം. ഗഫൂർ ആണ് ടിന്റുമോനെ സൃഷ്ടിച്ചതെന്നുള്ള കാരണത്താൽ ബി.എം.ജി. ഗ്രൂപ്പ് ടിന്റുമോന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്[1] . എന്നാൽ ടിന്റുമോന്റെ അവകാശം ആർക്കും നൽകാനാവില്ലെന്നും അതു തങ്ങളുടേതാണെന്നും ഫൊറേഡിയൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിന്റുമോൻ.കോം എന്ന വെബ് സൈറ്റും അവകാശപ്പെടുന്നു[2]. എന്നാൽ ഡി.സി. ബുക്സ് ടിന്റുമോനെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങൾ പുറത്തിറക്കി കഴിഞ്ഞതിനാൽ അവകാശം ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്[1]. ഇതു കൂടാതെ ഒട്ടേറെ പത്രമാസികകളും വെബ്സൈറ്റുകളും ടിന്റുമോൻ തമാശകൾ പുറത്തിറക്കുന്നുണ്ട്. ഇരിങ്ങാലക്കുടയിലെ എം.ഡി. ഓഡിയോസ് ആൻഡ് വീഡിയോസ് എന്ന കമ്പനിയും ടിന്റുമോന് അവകാശവാദം ഉയർത്തിയിട്ടുണ്ട്. ടിന്റുമോൻ.കോം വെബ്സൈറ്റിൽ ടിന്റുമോൻ അവരുടെ സ്വന്തമാണെന്ന സൂചനയും അക്കൂടെ ലോകത്തിലെ ആദ്യത്തെ ഓപ്പൺ സോഴ്സ് കാർട്ടൂൺ കഥാപാത്രമാണ് ടിന്റുമോനെന്ന വിചിത്ര വാദവും ഉണ്ട്[3]. 2002-ൽ പുറത്തിറങ്ങിയ കല്യാണരാമൻ എന്ന ചിത്രത്തിലെ പരാമർശമാണ് ഏറ്റവുമാദ്യം ടിന്റുമോന് ഏറെ ശ്രദ്ധ കിട്ടിയത്.[4]

ടിന്റുമോൻ ഫലിതങ്ങളിലെ കഥാപാത്രങ്ങൾ[തിരുത്തുക]

 • അച്ഛൻ
 • അമ്മ
 • അപ്പൂപ്പൻ
 • ഡുണ്ടുമോൾ - സുഹൃത്ത്
 • ടിന്റുമോൾ - സുഹൃത്ത്
 • ഡുണ്ടുമോൻ - സുഹൃത്ത്
 • ജിന്റപ്പൻ - സുഹൃത്ത്
 • ടുട്ടുമോൻ - സഹോദരൻ
 • കല - സഹോദരി
 • ശശി - ശത്രു

അവലംബം[തിരുത്തുക]

 1. 1.0 1.1 "പിതൃത്വം ആർക്ക്? ടിന്റുമോൻ കോടതി കയറുന്നു". വൺ ഇൻഡ്യ മലയാളം. 16 ഓഗസ്റ്റ് 2010. ശേഖരിച്ചത് 7 മെയ് 2011. Check date values in: |accessdate= (help)
 2. "ടിന്റുമോൻ ആരുടെ മോൻ? തർക്കം മുറുകുന്നു". വൺ ഇൻഡ്യ മലയാളം. 17 ഓഗസ്റ്റ് 2010. ശേഖരിച്ചത് 7 മെയ് 2011. Check date values in: |accessdate= (help)
 3. "Tintumon - SMS Hero of Kerala". Tintumon.com. ശേഖരിച്ചത് 2011 May 7.
 4. സുനീഷ് തോമസ്. "ടിന്റുമോൻ ആരുടെ മോൻ?". മലയാള മനോരമ. ശേഖരിച്ചത് 7 മെയ് 2011. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ടിന്റുമോൻ&oldid=2327999" എന്ന താളിൽനിന്ന് ശേഖരിച്ചത്