ടിനമിഫോമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടിനമിഫോമിസ്
Temporal range: Miocene - Recent 10–0 Ma
Great Tinamou, Tinamus major
ശാസ്ത്രീയ വർഗ്ഗീകരണം
Type species
Tetrao major
Gmelin, 1789
Subfamilies
Diversity
[[List of Tinamidae species|2 Subfamily, 9 Genera, 47 Species, 127 Sub-species]]
Synonyms
  • Crypturidae Bonaparte, 1831
  • Tinamotidae Bonaparte, 1854
  • Eudromiidae Bonaparte, 1854
  • Rhynchotidae von Boetticher, 1934

ഒരു പക്ഷിഗോത്രം. മധ്യ-ദക്ഷിണ അമേരിക്കയിലെ പുൽമേടുകളിലും വനങ്ങളിലും കാണപ്പെടുന്ന പക്ഷികളാണ് ഈ ഗോത്രത്തിലുള്ളത്. ഈ പ്രദേശങ്ങൾ തന്നെയാണ് ഇവയുടെ പ്രഭവകേന്ദ്രമെന്നും കരുതപ്പെടുന്നു. ഈ ഗോത്രത്തിൽ ഒൻപത് ജീനസ്സുകളിലായി നാല്പത്താറ് സ്പീഷീസുണ്ട്. ടിനമസ് മേജർ (Tinamus major), ക്രിപ്റ്റ്യുറെല്ലസ് സാൽട്ടുവാരിസ് (Crypturellus saltuaris), ക്രി. ടാടൗപ്പ, (C.tataupa), റിങ്കോട്ടസ് റൂഫെസെൻസ് (Rhynchotus rufescens) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്. ടിനാമു പക്ഷി

തറയിൽ വസിക്കുന്ന ഈ പക്ഷികൾക്ക് ഗിനിക്കോഴികളോട് രൂപസാദൃശ്യമുണ്ട്. പക്ഷേ ഇവയുടെ കൊക്ക് ചെറുതും നീണ്ടു വളഞ്ഞതുമാണ്. ശരീരത്തിന് 20 സെ. മീ. മുതൽ 53 സെ. മീ. വരെ നീളം വരും; ഭാരം 450 ഗ്രാം മുതൽ 2300 ഗ്രാം വരെയും. ആൺപക്ഷികളേക്കാൾ പെൺപക്ഷികൾക്ക് വലിപ്പക്കൂടുതലുണ്ട്. തൂവലുകൾക്ക് തവിട്ടുനിറമോ ചാരനിറമോ ആണ്. ഇടയ്ക്കിടെ വെള്ളനിറത്തിലുള്ള പൊട്ടുകളും വരകളും കാണപ്പെടുന്നു. വാൽ നീളം കുറഞ്ഞതാണ്. ഈ ഭാഗം കനത്ത തൂവലുകളാൽ മറഞ്ഞിരിക്കുകയും ചെയ്യും. കാലുകൾ തടിച്ചവയും ബലമേറിയവയുമാണ്. കാലിലെ നാലു വിരലുകളിൽ മൂന്നെണ്ണം മുന്നോട്ടും ഒരെണ്ണം പിന്നോട്ടും ആയിട്ടാണ് കാണപ്പെടുന്നത്. ഇവയുടെ പറക്ക-പേശികൾ വികസിതങ്ങളാണെങ്കിലും ഇവ അധികം പറക്കാറില്ല. അധികദൂരം ഓടാനും ഇവയ്ക്കാവില്ല. പലപ്പോഴും തല മുന്നോട്ട് നീട്ടി പുൽക്കൂട്ടത്തിനുള്ളിൽ ചലനമില്ലാതെ കിടക്കാറുണ്ട്.

തറയിൽ മരങ്ങളുടെ വേരുകളോടു ചേർന്നാണ് ഇവ സാധാരണയായി കൂടുണ്ടാക്കാറുള്ളത്. മുട്ട നിക്ഷേപിക്കുന്നതും ഇതിനുള്ളിലാണ്. പ്രജനനഘട്ടത്തിൽ സ്പീഷീസ് വ്യത്യാസം അനുസരിച്ച് 1 മുതൽ 12 മുട്ടകൾ വരെ ഇടും. മുട്ടയ്ക്ക് പച്ച, നീല, മഞ്ഞ, പാടലത്തവിട്ട് തുടങ്ങി കറുപ്പുഛായ വരെയുള്ള നിറങ്ങൾ കാണപ്പെടുന്നു. ഒരു മുട്ടയ്ക്ക് 20 ഗ്രാം മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടാവും. മുട്ട വിരിയാൻ 19-20 ദിവസങ്ങളെടുക്കും. മുട്ടകളെ

സംരക്ഷിക്കുന്നതും പരിചരിക്കുന്നതും ആൺപക്ഷികളാണ്. ഈ പക്ഷികളുടെ പ്രധാന ആഹാരം ഫലങ്ങൾ, വിത്തുകൾ, കീടങ്ങൾ, ചെറിയ അകശേരുകികൾ എന്നിവയാണ്. ഇവയുടെ മാംസം രുചിയേറിയതാകയാൽ ഇവ വളരെയധികം വേട്ടയാടപ്പെടുന്നുമുണ്ട്.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ml:ടിനാമു

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിനമിഫോമിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിനമിഫോമിസ്&oldid=3654078" എന്ന താളിൽനിന്ന് ശേഖരിച്ചത്