ടിങ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A tincture prepared from white willow bark and ethanol

ഘടന[തിരുത്തുക]

ജന്തുജന്യമോ സസ്യജന്യമോ രാസികമോ ആയ ഔഷധ വസ്തുക്കളുടെ ആൽക്കഹോൾ ലായനി. 10 ശതമാനം ഗാഢ ലായനികളെ മാത്രമേ ടിങ്ചറായി കണക്കാക്കുകയുള്ളു. ഔഷധവസ്തുക്കൾ ആൽക്കഹോൾ ചേർത്തു ചതച്ച് ഊറ്റിയെടുത്താണ് ടിങ്ചർ നിർമ്മിക്കുന്നത്. ഔഷധങ്ങൾ നേർപ്പിക്കുന്നതിനും വാസനയും സ്വാദും നൽകുന്നതിനുമുള്ള മാധ്യമമായും ടിങ്ചർ വർത്തിക്കുന്നു. വാനില, നാരകഫലങ്ങളുടെ തൊലി എന്നിവയിൽനിന്നെടുക്കുന്ന ടിങ്ചറുകൾക്ക് പ്രത്യേക മണവും സ്വാദും ഉണ്ടായിരിക്കും.

ഹൃദ്രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ഡിജിറ്റാലിസ് ടിങ്ചർ പോലെയുള്ളവ വായിലൂടെ കഴിക്കാനുള്ളതാണ്. എന്നാൽ അയോഡിൻ ടിങ്ചർ പുറമേ ലേപനം ചെയ്യുന്നതിനും ബെൻസോയിൻ ടിങ്ചർ ആവി പിടിക്കാനും ഉപയോഗിക്കുന്നു. കടുവയുടെ അസ്ഥിയിൽനിന്നും എടുക്കുന്ന ടിങ്ചർ അസ്ഥി വേദനയ്ക്കുള്ള ഔഷധ പാനീയമായി ചൈനയിൽ ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിങ്ചർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിങ്ചർ&oldid=2282831" എന്ന താളിൽനിന്ന് ശേഖരിച്ചത്