ടിക്സിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യു.എസ്സിലെ മിട്രെ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഒരു കംപ്യൂട്ടർ സഹായക പഠനോപകരണം. ടൈം-ഷെയേഡ്, ഇന്ററാ ക്റ്റീവ്, കംപ്യൂട്ടർ-കൺട്രോൾഡ് ഇൻഫർമേഷൻ ടെലിവിഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് ടിക്സിറ്റ്. ഹേസെൻടൈൻ കോർപ്പറേഷനാണ് ടിക്സിറ്റ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ പതിപ്പ് ഒരു ചെറിയ കോളജിലെ ഉപയോഗത്തിനായി സജ്ജീകരിക്കപ്പെട്ടതാണ്. ഇടത്തരം വലിപ്പത്തിലുള്ള ഒരു കംപ്യൂട്ടർ, വിഡിയൊ സാങ്കേതികവിദ്യ, എന്നിവ ഉൾപ്പെടുത്തി ഒരേ സമയം നൂറു ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതും ചെലവു കുറഞ്ഞതുമായിരുന്നു അത്. ഗണിതത്തിലും ഭാഷാ പ്രയോഗത്തിലും പ്രാവീണ്യം നേടാൻ ടിക്സിറ്റ് സഹായിച്ചിരുന്നു. ഈ വിഷയങ്ങളിലെ പാഠ്യ ഭാഗങ്ങൾക്കായുള്ള നിർദ്ദേശ ഉപകരണങ്ങൾ (instructional materials) തയ്യാറാക്കുന്നവരുമായി സഹകരിച്ച് അതിനോട് ബന്ധപ്പെട്ടു വരുന്ന രീതിയിലാണ് ടിക്സിറ്റിന്റെ ഹാർഡ് വെയറും സോഫ്റ്റ്വെയറും രൂപപ്പെടുത്തിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിക്സിറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിക്സിറ്റ്&oldid=3257129" എന്ന താളിൽനിന്ന് ശേഖരിച്ചത്