ടാർ വീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാർ വീഡ്
Madiagracilis.jpg
Madia gracilis
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Madieae[1]
Genera

See text.

കമ്പോസിറ്റെ (Compositae) കുടുംബത്തിൽപ്പെടുന്ന ഒരു കളസസ്യമാണ് സ്റ്റാർ വീഡ്. ശാസ്ത്രനാമം: മാഡിയ എലിഗൻസ് (Madia elegans). കാലിഫോർണിയൻ പ്രദേശങ്ങളിലെ തരിശുസ്ഥലങ്ങളിലും മലഞ്ചരിവുകളിലും ധാരാളമായി വളരുന്നു. കേരളത്തിൽ ഇത് പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി നട്ടുവളർത്തുന്നുണ്ട്.

ഏകവർഷിയോ ചിരസ്ഥായിയോ ആയി വളരുന്ന ടാർ വീഡിന് ഒരു പ്രത്യേക ഗന്ധവും പശിമസ്വഭാവവുമുണ്ട്. ഇവ 60-65 സെ.മീ. ഉയരത്തിൽ വളരും. ഇലകൾക്ക് വീതി കുറവാണ്. 75-130 മി. മീ. നീളമുണ്ടായിരിക്കും. കമ്പോസിറ്റെ കുടുംബത്തിന്റെ സവിശേഷ പുഷ്പമഞ്ജരിയാണ് ഇവയിൽ കാണപ്പെടുന്നത്. 9 മി.മീ. വ്യാസമുള്ള പുഷ്പമഞ്ജരിക്ക് നീളം കൂടിയ ഞെട്ടാണുള്ളത്. വൈകുന്നേരത്തോടെ വിരിയുന്ന പുഷ്പങ്ങൾ പിറ്റേന്ന് ഉച്ചസമയത്തിനു മുമ്പേ വാടിപ്പോകുന്നു.

കിഴക്കൻ യു.എസിലെ മാഡിയ സറ്റെവ എന്ന ചെടിയും ടാർ വീഡ് എന്നറിയപ്പെടുന്നു. ഒന്നര മീറ്ററോളം ഉയരത്തിൽ വളരാറുള്ള ഇതിന്റെ പുഷ്പമഞ്ജരി 13 മി. മീ. വ്യാസമുള്ളതാണ്.

അവലംബം[തിരുത്തുക]

  1. "Tribe Madieae". Taxonomy. UniProt. ശേഖരിച്ചത് 2009-04-06.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർ വീഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർ_വീഡ്&oldid=3242739" എന്ന താളിൽനിന്ന് ശേഖരിച്ചത്