ടാർ തടാകം
| ടാർ തടാകം | |
|---|---|
| സ്ഥാനം | Abarshiveh Rural District, |
| നിർദ്ദേശാങ്കങ്ങൾ | 35°43′48″N 52°13′39″E / 35.73000°N 52.22750°E |
| തരം | Lake |
| ഉപരിതല ഉയരം | 3,000 metres (9,800 ft) |
| അധിവാസ സ്ഥലങ്ങൾ | Damavand, Iran |
ടാർ തടാകം ഇറാന്റെ ദേശീയ പ്രകൃതിദത്ത മേഖലകളിലൊന്നും തലസ്ഥാന നഗരമായ ടെഹ്റാന് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ദാമാവന്ദ് സിറ്റിയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. ഈ തടാകം അൽബോർസ് പർവതനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 മീറ്ററിലധികം ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ഏഴ് ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ ആകെ വിസ്തീർണ്ണം. നിരവധി ചരിത്ര വിവരണങ്ങൾക്ക് വിഷയമായ ഈ തടാകം അതിന്റെ മാന്ത്രിക ഗുണങ്ങളെക്കുറിച്ചും കുഴിച്ചിട്ട നിധികളുടെ നിലനിൽപ്പിനെക്കുറിച്ചുമൊക്കെ പരാമർശിക്കപ്പെടുന്നു.
ഘടന
[തിരുത്തുക]ഇറാനിലെ ശുദ്ധജല തടാകങ്ങളിലൊന്നായ ഈ തടാകം വടക്കുള്ള പർവതനിരകൾക്കും തെക്ക് സരിൻകുഹ് പർവ്വതത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. സരിൻകുഹിൽ നിന്നുള്ള മണ്ണിടിച്ചിലിലൂടെയാണ് ഈ തടാകം രൂപപ്പെട്ടത്. [1]
സ്ഥലം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്ന് 50 മുതൽ 500 മീറ്റർ വരെ ഉയരത്തിൽ, ഉയർന്ന പർവതപ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശത്താണ് തടാകത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. ദാമാവന്ദ് നഗരത്തിന്റെ വടക്കൻ മേഖലയിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 മീറ്റർ ഉയരത്തിൽ വടക്ക് ഖാര ദാഗ്, തെക്ക് സരിൻകുഹ് എന്നീ രണ്ട് പർവതനിരകൾക്കിടയിലായി ഈ തടാകം സ്ഥിതി ചെയ്യുന്നു.

വഴികൾ
[തിരുത്തുക]കൊടുമുടിയിൽ നിന്ന് ഹോയർ ഗ്രാമത്തിലേക്ക് രണ്ട് വഴികളുണ്ട്. ഒരു വഴി ടാർ തടാകത്തിലേക്കും മറ്റൊന്ന് ഹോയർ തടാകത്തേക്കും നയിക്കുന്നു. ഹോയറിലേക്കുള്ള മലയോര റോഡുകൾ ടാർ ചെയ്തിട്ടില്ല. ഈ റോഡുകളിലൂടെ സഞ്ചരിക്കാൻ വലിയ രണ്ട് ആക്‌സിൽ വാഹനങ്ങൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. ഏഴ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ടാർ തടാകം ഹോയർ തടാകത്തേക്കാൾ വലുതാണ്. രണ്ട് തടാകങ്ങളുടെയും ഉയരം കാരണം അവയുടെ അരികുകളിൽ സസ്യജാലങ്ങളൊന്നും തന്നെ കാണപ്പെടുന്നില്ല. ഈ തടാകങ്ങളിൽ ചുവന്ന പുള്ളികളുള്ള ട്രൗട്ടിന്റെയും മറ്റ് ഇനം ട്രൗട്ടുകളുടെയും സാന്നിധ്യം ഇത്തരം മത്സ്യങ്ങളെ പിടിക്കാൻ എത്തുന്നവർക്ക് അനുയോജ്യമായ ഒരു പ്രദേശമാക്കി ഇതിനെ മാറ്റുന്നു.


ടൂറിസം
[തിരുത്തുക]വൈവിധ്യമാർന്ന പ്രകൃതിദത്ത ആകർഷണങ്ങളും ഉന്മേഷദായകവും വൃത്തിയുള്ളതുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഈ തടാകം ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നു. ചൂട് നീരുറവകളിൽ നിന്നും, ചുറ്റുമുള്ള പർവതങ്ങളിൽ നിന്ന് ഉരുകുന്ന മഞ്ഞിൽ നിന്നും, കാലാനുസൃതമായി രൂപപ്പെടുന്ന നദികളിൽ നിന്നും ഒഴുകിയെത്തുന്ന ഇതിലെ വെള്ളം തടാകത്തിലെ ആവാസവ്യവസ്ഥയുടെ ഒരു പ്രധാന സവിശേഷതയാണ്. ചുവന്ന പൊട്ടുകളുള്ള ട്രൌട്ട്, റെയിന്ബോ ട്രൌട്ട് കൂടാതെ മഞ്ഞ മത്സ്യം എന്നിവയുൾപ്പെടെ വിവിധ മത്സ്യങ്ങളുടെ ആവാസ കേന്ദ്രംകൂടിയാണിത്. ഈ മത്സ്യങ്ങളെ പിടിക്കാൻ വസന്തകാലത്ത് നിരവധി വിനോദസഞ്ചാരികൾ തടാകം സന്ദർശിക്കുന്നു.

ജലത്തിന്റെ ഉറവിടം
[തിരുത്തുക]കരാഡാഗ് പർവതനിരകളിലെ നിരവധി തിളയ്ക്കുന്ന നീരുറവകളാണ് പ്രധാനമായി ടാർ തടാകത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നത്. കൂടാതെ, കാലാനുസൃതമായി രൂപപ്പെടുന്ന നദികളും തെക്ക് നിന്ന് ഒഴുകുന്നവയിൽ ചിലതും തടാകങ്ങളിലേക്ക് ഒഴുകുകയും തടാകത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. ടാർ, ഹുയാർ നദികളെയും അവയുടെ പോഷകനദികളുടെ ഒരു ഭാഗമാണ് ജലസമൃദ്ധമാക്കുന്നത്. ഈ തടാകത്തിൽനിന്ന് ഒഴുകിയെത്തുന്ന ജലം ടാർ നദിയുടെ ഒരു ചെറിയ സ്രോതസ്സായി മാറുകയും മറ്റ് നദികളാൽ സ്വാഭാവികമായി പരിപോഷിപ്പിക്കപ്പെട്ട് ദാമാവന്ദ് നഗരത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു.
പരിസ്ഥിതി
[തിരുത്തുക]കാലാവസ്ഥ
[തിരുത്തുക]തടാകം നിലനിൽക്കുന്ന പ്രദേശത്തെ കാലാവസ്ഥയുടെ പ്രധാന സവിശേഷത വർഷം മുഴുവനുമുള്ള കുറഞ്ഞ താപനിലയും, പടിഞ്ഞാറ് നിന്നുള്ള കാറ്റുമാണ്. ജൂൺ മാസം ആദ്യമാണ് തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
സസ്യജാലങ്ങൾ
[തിരുത്തുക]തടാകത്തിന് ചുറ്റും മരങ്ങളുടെയും കുറ്റിച്ചെടികളുടെയും അഭാവം അതിന്റെ ഉയർന്ന ഉയരത്തിന്റെ അനന്തരഫലമാണ്. മുൻകാലങ്ങളിൽ ചില ചരിവുകളിൽ തൈം കുറ്റിച്ചെടികൾ പോലെയുള്ള സസ്യങ്ങൾ കാണപ്പെട്ടിരുന്നു. പക്ഷേ കനത്ത മണ്ണൊലിപ്പ് കാരണം അവ ഇപ്പോൾ നിലവിലില്ല.
മത്സ്യം.
[തിരുത്തുക]സമീപ വർഷങ്ങളിൽ പരിസ്ഥിതി ബ്യൂറോ ചുവന്ന മത്സ്യങ്ങൾ, സീബ്രാഫിഷ് തുടങ്ങിയ ഇനങ്ങളെ തടാകത്തിലേക്ക് തുറന്നുവിട്ടിരുന്നു. തടാകത്തിൽ മാത്രം കാണപ്പെടുന്ന സാൽമൺ, ട്രൌട്ട് ഇനങ്ങളുമുണ്ട്.
പ്രവേശന മാർഗ്ഗങ്ങൾ
[തിരുത്തുക]ചിനാർ ഗ്രാമത്തിന് കിഴക്ക്, മൈനിംഗ് റോഡ് വഴി ദാമവന്ദ് നഗരത്തിലൂടെ ഇവിടേയ്ക്ക് പ്രവേശിക്കാവുന്നതാണ്.
ഡാലിചായ് ഗ്രാമത്തിൽ നിന്ന് യെഹെർ, മൊമഗ്, ദെഹ്നാർ, ഹോയർ എന്നീ ഗ്രാമങ്ങളിലേക്കും തുടർന്ന് ഹോയർ എന്ന ചെറിയ തടാകത്തിലേക്കും ടാർ തടാകത്തിലേയ്ക്കും ദാമാവന്ദ്-ഫിറോസ്കോ റോഡ് വഴിയും ഇവിടേയ്ക്ക് പ്രവേശിക്കാവുന്നതാണ്.
ഇവിടേയ്ക്കുള്ള മൂന്നാമത്തെ റൂട്ട് ഹോയർ റോഡിൽ നിന്ന് ആരംഭിച്ച് സരിൻകുഹ് പർവതനിരകളിലെ സർപന്ദൻ ഗ്രാമത്തിലൂടെ പോകുന്ന മൺപാതയിലൂടെയുള്ളതാണ്.
ഗാലറി
[തിരുത്തുക]- ടാർ തടാകം, ഫിറുസ്കുഹ്
- T
- T
ഇതും കാണുക
[തിരുത്തുക]- ചെഷ്മെ ബെൽഗൈസ് ഗാർഡൻ.
- ഇറാനിലെ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ.
- അബ്-ഓ-അതാഷ് പാർക്ക്.
- ഡിഷിൻ.
- ടോച്ചൽ കോംപ്ലക്സ്.
- അൽവാരെസ് (സ്കീ റിസോർട്ട്.
- ഷെംഷാക്ക് (സ്കീ റിസോർട്ട്) .
- ഇറാനിലെ നദികളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ Arabic Encyclopedia[Usurped!] Archived[Usurped!] May 11, 2015, at Wayback Machine.