ടാർപ്പൻ
ടാർപ്പൻ | |
---|---|
The only known photo of a live Tarpan, published in 1884 | |
1909-ൽ വംശനാശം സംഭവിച്ചു
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | Equus
|
Species: | |
Subspecies: | E. f. ferus
|
Trinomial name | |
Equus ferus ferus Boddaert, 1785
| |
Synonyms | |
Equus equiferus Pallas, 1811 |
ഒരിനം കാട്ടുകുതിരയാണ് ടാർപ്പൻ. കാട്ടുകുതിരകളിൽ വംശനാശം സംഭവിച്ച ഒരിനം ആണ് ഇവ. പെരിസോഡാക്ടൈല (Perissodactyla) ജന്തുഗോത്രത്തിലെ ഇക്വിഡെ (Equidae) കുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: ഇക്വസ് റെസ്വാൽസ്കി മെലിനി (Equus Przewalskii gmelini). യുറോപ്യൻ കാട്ടുകുതിര എന്നും ഇത് അറിയപ്പെടുന്നു.
ശരീരപ്രകൃതി
[തിരുത്തുക]ടാർപ്പനുകൾക്ക് ഇളം ചാരനിറമാണ്. ഇടയ്ക്കിടെ വെളുത്ത രോമങ്ങൾ ഇടകലർന്ന തവിട്ടുനിറമുള്ളവയും ഉണ്ട്. ശരീരം തടിച്ചതാണ്. തോൾ വരെ 1.32 മീ. ഉയരം വരും. നീളം കൂടിയ തലയും കുറുകിയ കഴുത്തും മുതുകിൽ നിന്നുയർന്നു മുകളിലേക്കു നിൽക്കുന്ന കുഞ്ചിരോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. ടാർപ്പനുകളുടെ പുറത്ത് നെടുനീളത്തിൽ ഇരുണ്ട നിറത്തിലുള്ള ഒരു രേഖയുണ്ട്.
കാണപ്പെടുന്ന രാജ്യങ്ങൾ
[തിരുത്തുക]ദക്ഷിണ റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടാർപ്പനുകൾ ഏറ്റവും അധികം കാണപ്പെട്ടിരുന്നത്. പോളണ്ടിൽ 18- നൂറ്റണ്ടിന്റെ മധ്യം വരെ ഇവ വന്യ ഇനമായിരുന്നു. അതിനുശേഷമാണ് ടാർപ്പനുകളെ വളർത്തു കുതിരകളുമായി സങ്കരണം നടത്തി പുതിയ ഇനങ്ങളെ സൃഷ്ടിച്ചെടുത്തത്.
വർഗീകരണം
[തിരുത്തുക]ടാർപ്പനുകളുടെ വർഗീകരണം ഒരു വിവാദവിഷയമാണ്. ഇവ മംഗോളിയൻ കാട്ടുകുതിരകളുടെ (Equus przewalskii) യുറോപ്യൻ ഇനമാണെന്നും മംഗോളിയൻ കാട്ടുകുതിരയും ടാർപ്പനുകളും വളർത്തു കുതിരയുടെ (Equus caballus) പ്രജാതികളാണെന്നും രണ്ടഭിപ്രായം ശാസ്ത്രകാരന്മാരുടെ ഇടയിൽ നിലവിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.ansi.okstate.edu/breeds/horses/tarpan/
- http://www.answers.com/topic/tarpan-extinct-wild-horse
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാർപ്പൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |