Jump to content

ടാർജറ്റ് റേറ്റിംഗ് പോയിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക പ്രേക്ഷകരെ ലക്ഷ്യമിടുമ്പോൾ ഒരു മാദ്ധ്യമത്തിലൂടെ എത്രമാത്രം ഗ്രോസ് റേറ്റിംഗ് പോയിന്റുകൾ നൽകാൻ സാധിക്കുന്നു എന്നതാണ് ടാർജറ്റ് റേറ്റിംഗ് പോയിന്റ് (ടി.പി.ആർ.) എന്നതുകൊണ്ടർത്ഥമാക്കുന്നത്.[1]

ഉദ്ദേശം

[തിരുത്തുക]

ഒരു പരസ്യം പ്രത്യേകമായി ലക്ഷ്യമിടുന്ന പ്രേക്ഷകർ എത്രപേരുണ്ട് എന്നതും അവരെ ബോദ്ധ്യപ്പെടുത്താനുള്ള ചെലവും തമ്മിലുള്ള ബന്ധമാണ് ടി.പി.ആർ. കൊണ്ടളക്കുന്നത്.[1] മൊത്തം പ്രേക്ഷകരിൽ എത്രമാത്രം പ്രേക്ഷകരെ ലക്ഷ്യമിടുന്നുവോ അവരിൽ പരസ്യമെത്തിക്കുവാൻ ചെലവാക്കേണ്ടിവരുന്ന തുകയുടെ ഒരു അളവാണ് ഇത്. ഇത് ഗ്രോസ്സ് റേറ്റിംഗ് പോയിന്റിനോട് സാമ്യമുള്ള മാനകമാണ്. ഒരു പ്രത്യേക മാദ്ധ്യമ പരിപാടിയ്ക്ക് (ഉദാഹരണത്തിന് ടി.വി. ചാനലോ പ്രോഗ്രാമോ) ലഭിക്കുന്ന റേറ്റിംഗിന്റെ തുകയായാണ് ഇത് കണക്കാക്കുന്നത്.

കണക്കുകൂട്ടൽ

[തിരുത്തുക]
ടി.പി.ആർ. = ലക്ഷ്യമിടുന്ന പ്രേക്ഷകരിലെത്താനുള്ള ശേഷി (%) x ശരാശരി ഫ്രീക്വൻസി
—അല്ലെങ്കിൽ—
ടി.പി.ആർ. = 100 * ബോദ്ധ്യപ്പെടുത്തൽ (#) ÷ ലക്ഷ്യം (#)[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Farris, Paul W.; Neil T. Bendle; Phillip E. Pfeifer; David J. Reibstein (2010). Marketing Metrics: The Definitive Guide to Measuring Marketing Performance. Upper Saddle River, New Jersey: Pearson Education, Inc. ISBN 0-13-705829-2. The Marketing Accountability Standards Board (MASB) endorses the definitions, purposes, and constructs of classes of measures that appear in Marketing Metrics as part of its ongoing Common Language: Marketing Activities and Metrics Project Archived 2013-02-12 at the Wayback Machine..

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]