ടാൻസാനിയയിലെ ലോകപൈതൃകകേന്ദ്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാൻസാനിയയിലെ ലോകപൈതൃകകേന്ദ്രങ്ങൾ is located in Tanzania
Serengeti National Park
Serengeti National Park
Ngorongoro Conservation Area
Ngorongoro Conservation Area
Mount Kilimanjaro
Mount Kilimanjaro
Ruins of Kilwa and Songo Mnara
Ruins of Kilwa and Songo Mnara
Kondoa Rock Art Site
Kondoa Rock Art Site
Selous Game Reserve
Selous Game Reserve
Stone Town
Stone Town
Location of World Heritage Sites within Tanzania

യുനെസ്കോയുടെ 1972 ൽ സ്ഥാപിതമായ ലോകപൈതൃക കൺവെൻഷൻ പ്രകാരം, സാമൂഹികമായോ പാരിസ്ഥിതികമായോ ലോക പ്രാധാന്യമുള്ള പ്രദേശങ്ങളെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1977 ഓഗസ്റ്റ് 2-ന് കൺവെൻഷൻ തീരുമാനങ്ങൾ അംഗീകരിച്ച ടാൻസാനിയ, തങ്ങളുടെ 7 സൈറ്റുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹത നേടി. അവയിൽ രണ്ടെണ്ണം നിലനിൽപ്പിന് അപകടകരമായ ഭിഷണിയുള്ളവയാണ്.

  dagger Site listed as "in danger"
പേര് ചിത്രം സ്ഥാനം കാലം യുനെസ്കോ ഡാറ്റ വിവരണം സൂചനകൾ
ങ്കൊറൊങ്കോറോ സംരക്ഷണ മേഖല കണ്ണി=https://en.wikipedia.org/wiki/File:Ngorongoro view (28 12 2010).jpg അരുഷ മേഖല Modern, 3.6 Million years ago 39; 1979; (iv),(vii),(viii),(ix),(x) ഇതൊരു സാംസ്കാരികവും പ്രകൃതിദത്തവുമായ ലോക പൈതൃക സ്ഥലമാണ്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമുഖവും നിരവധി ചരിത്രാതീതകാല സ്ഥലങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വംശനാശ ഭീഷണി നേരിടുന്ന നിരവധി വന്യജീവികളോടൊപ്പം മസായ് ഗോത്രക്കാരും മൃഗങ്ങളുമായി സഹവസിച്ചു കഴിയുന്നു. [1]
Ruins of Kilwa Kisiwani and Ruins of Songo Mnaradagger Kilwa Kisiwani Fort.jpg കിൽവ കിസിവാനി 13 മുതൽ 16-ാം നൂറ്റാണ്ട് 144; 1981; (iii) 13-ആം നൂറ്റാണ്ടിൽ കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള അറബ് ഭരണാധികാരികൾ പണിത പുരാതന തുറമുഖ നഗരങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. സ്വാഭാവികമായും നിരന്തരമായ മനുഷ്യ പ്രവർത്തനങ്ങൾ മൂലവുമുള്ള ക്ഷയം ഈ പുരാതന അവശിഷ്ടങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായിത്തീർന്നിരിക്കുന്നു.[2]
സെരെൻഗറ്റി ദേശീയോദ്യാനം Serengeti-Landscape-2012.JPG അരുഷ മേഖല & മാരാ മേഖല N/A 156; 1981; (vii),(x) ലോകത്തിൽ ഏറ്റവും കൂടുതൽ സസ്തനികളുടെ കുടിയേറ്റം നടക്കുന്ന പ്രദേശമാണ് സെരെൻഗെറ്റി ദേശീയോദ്യാനം. സസ്യഭുക്കുകളായ ജന്തുക്കളുടെയു മാംസഭുക്കുകളായ ജന്തുക്കളുടെയും വാർഷിക കുടിയേറ്റം ഈ ഉദ്യാനത്തിലെ ഏറ്റവും ആകർഷണീയമായ കാഴ്ചകളിൽ ഒന്നാണ്. [3]
സിലൂസ് ഗെയിം റിസർവ്വ് Selous Game Reserve-7.jpg ഇരിങ്ക മേഖല & മൊറൊഗോറോ മേഖല N/A 199; 1982; (ix),(x) 50,000 km2 വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം പല വിദേശ രാജ്യങ്ങളുടെയും വലിപ്പത്തിനു തുല്യമാണ്.സസ്യജാലങ്ങളുടെ വൈവിധ്യത്താലും വലിയ സസ്തനികളുടെയും ആവിർഭാവത്താലും ശ്രദ്ധയമാണ് ഈ ദേശീയോദ്യാനം.വർദ്ധിച്ച തോതിലുള്ള വേട്ടയാടൽ കാരണം ഈ പ്രദേശം നിലനിൽപ്പ് അപകടത്തിലായി പ്രദേശങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. [4]
കിളിമഞ്ചാരോ ദേശീയോദ്യാനം Mount Kilimanjaro Dec 2009 edit1.jpg കിളിമഞ്ചാരോ മേഖല N/A 403; 1987; (vii) ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ കിളിമഞ്ചാരോ പർവ്വതവും ഉൾക്കൊള്ളുന്നതാണ്. മഞ്ഞുമൂടിയ കൊടുമുടി പുൽമേടുകളടങ്ങിയ അനന്തമായ സമതലങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നിരവധി വലിയ സസ്തനികൾ ഇവിടെ കാണപ്പെടുന്നു. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. [5]
സ്റ്റോൺ ടൗൺ - സാൻസിബാർ Beit al Ajaib, 2010.jpg സാൻസിബാർ സിറ്റി ആറബ് സ്ലേവ് ട്രേഡ് പീര്യഡ് 173; 2000; (ii),(iii),(vi)
നൂറ്റാണ്ടുകളായി അനുഭവപ്പെട്ട വിവിധ സാംസ്കാരിക സ്വാധീനങ്ങളുടെ സംയോജനം സാൻസിബാറിലെ സ്റ്റോൺ ടൌണിൽ കണ്ടെത്തുവാൻ സാധിക്കുന്നു. പുരാതന നഗരം അറബ്, പേർഷ്യൻ, ഇന്ത്യൻ, തീരസംസ്കാരം എന്നിവയെ ഇപ്പോഴും നിലനിറുത്തുന്നു. സ്വാഹിലി സംസ്കാരത്തിൻറെ സാംസ്കാരിക തലസ്ഥാനമാണിത്.
[6]
കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ (Kondoa Rock-Art Sites) Kondoa mchoro mwambani 2012 Tamino.jpg കൊണ്ടോവാ ജില്ല 5-ാം നൂറ്റാണ്ട്. 1183; 2006; (iii),(vi) പുരാതന ശിലാചിത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ താഴ്വരയിലാകമാനം വ്യാപിച്ചുകിടക്കുന്നു. ഇവ രണ്ടായിരത്തിലധിം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഈ ശിലാചിത്രങ്ങൾ വേട്ടയാടി അലഞ്ഞുനടന്ന കാലത്തെ പ്രാചീനമനുഷ്യരുടെ പരിണാമത്തിൻറെ ചരിത്രപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. [7]

== ഇതും കാണുക ==

  1. "Ngorongoro Conservation Area". UNESCO. ശേഖരിച്ചത് 25 December 2015.
  2. "Ruins of Kilwa Kisiwani and Ruins of Songo Mnara". UNESCO. ശേഖരിച്ചത് 25 December 2015.
  3. "Serengeti National Park". UNESCO. ശേഖരിച്ചത് 25 December 2015.
  4. "Selous Game Reserve". Unesco. ശേഖരിച്ചത് 25 December 2015.
  5. "Kilimanjaro national park". UNESCO. ശേഖരിച്ചത് 25 December 2015.
  6. "Stone Town Zanzibar". UNESCO. ശേഖരിച്ചത് 25 December 2015.
  7. "Kondoa Rock-Art Sites". UNESCO. ശേഖരിച്ചത് 25 December 2015.