ടാലദീഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാലദീഗ
—  City  —
Talladega Courthouse Square Historic District
Location in Talladega County and the state of Alabama
നിർദേശാങ്കം: 33°26′5″N 86°6′5″W / 33.43472°N 86.10139°W / 33.43472; -86.10139
Country United States
State Alabama
County Talladega
വിസ്തീർണ്ണം
 • ആകെ 24 ച മൈ (62 കി.മീ.2)
 • Land 23.9 ച മൈ (61.8 കി.മീ.2)
 • Water 0.1 ച മൈ (0.2 കി.മീ.2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 558 അടി (170 മീ)
ജനസംഖ്യ(2000)
 • ആകെ 15,143
 • ജനസാന്ദ്രത 631/ച മൈ (244.2/കി.മീ.2)
സമയ മേഖല Central (CST) (UTC-6)
 • Summer (DST) CDT (UTC-5)
ZIP codes 35160-35161
Area code(s) 256
FIPS code 01-74592
GNIS feature ID 0160707
വെബ്സൈറ്റ് http://www.talladega.com/

യു. എസ്സിൽ കിഴക്കൻ അലബാമയിലെ ഒരു നഗരവും ഇതേ പേരിലുള്ള കൗണ്ടിയുടെ ആസ്ഥാനവും. ബിർമിങ്ഹാമിന് 64 കി. മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്നു.

കൃഷി-വ്യവസായം[തിരുത്തുക]

പരുത്തി, ചോളം, വയ്ക്കോൽ എന്നിവയുടെ ഒരു പ്രധാന വാണിജ്യ-സംസ്കരണ കേന്ദ്രമാണ് ടാലദീഗ. പരുത്തി-ഇലാസ്റ്റിക് നൂലുകൾ, പൈപ്പ് ഫിറ്റിങ്ങുകൾ, തടിമില്ലുപകരണങ്ങൾ, തുണി, മെഷിനറി ഭാഗങ്ങൾ, തടിസാമഗ്രികൾ തുടങ്ങിയവ ഇവിടത്തെ പ്രധാന ഉത്പന്നങ്ങളിൽപ്പെടുന്നു. ടാലദീഗയുടെ സമീപപ്രദേശങ്ങളിൽ നിന്ന് മാർബിൾ ഖനനം ചെയ്യുന്നുണ്ട്. ചില ഇരുമ്പയിര്-ടാൽക് ഖനികളും ഇതിനടുത്തായി കാണാം. ദി അലബാമ ഇന്റർനാഷണൽ സ്പീഡ് വേ (The Alabama International speed way) ടാലദീഗയിലാണ്.

അതിർത്തി നഗരം[തിരുത്തുക]

ടാലദീഗ ദേശീയ കോളജ്, അന്ധർക്കും ബധിരർക്കും ഉള്ള ഒരു സംസ്ഥാന സ്കൂൾ എന്നിവ ടാലദീഗയിൽ പ്രവർത്തിക്കുന്നു. ടാലദീഗ നാഷണൽ ഫോറസ്റ്റ് ഇതിനടുത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് അമേരിന്ത്യരുടെ ഒരു ഗ്രാമം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് 1830-കളിൽ ടാലദീഗ നഗരം സ്ഥാപിതമായത്. അതിർത്തി നഗരം എന്നർഥം വരുന്ന ടാലാ (talla), ദീഗാ (dega) എന്നീ രണ്ടു പദങ്ങളിൽ (ഇന്ത്യരുടെ) നിന്നുമാണ് ടാലദീഗ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ആൻഡ്രൂ ജാക്സന്റെ നേതൃത്വത്തിലള്ള ഒരു വിഭാഗം ടെന്നസി വോളന്റിയർമാർ 1813-ൽ ക്രീക്ക് ഇന്ത്യരുടെ ഒരു വൻപടയെ ഇവിടെവച്ച് തോൽപ്പിച്ചിരുന്നു. 1832-ൽ ഇത് ഒരു കൗണ്ടിയായി. 1835-ൽ ടാലദീഗയെ അമേരിക്കൻ യൂണിയനിൽ ചേർത്തു.

ചിത്രശാല[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാലദീഗ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാലദീഗ&oldid=1688698" എന്ന താളിൽനിന്നു ശേഖരിച്ചത്