Jump to content

ടാപ്പുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ആദ്യ രസതന്ത്രജ്ഞയായി കണക്കാക്കപ്പെടുന്ന വനിതയാണ് ടാപ്പുടി. (Tapputi-Belatekallim) (കൊട്ടാരത്തിന്റെ വനിത മേൽനോട്ടക്കാരി എന്നർത്ഥം വരുന്ന പദമാണ് ബെലാടെക്കാലിം ("Belatekallim")). [1]ഒരു സുഗന്ധലേപനനിർമ്മാതാവായിരുന്ന അവരെ ബി. സി. ഇ 1200 ലേതെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുള്ള ബാബിലോണിയൻ മെസോപ്പൊട്ടേമിയായിലെ ഒരു ക്യൂണിഫോം ഫലകത്തിൽ പരാമർശിച്ചിട്ടുണ്ട്. [2] സൈപ്രസ്‌, മീറ, ബാൾസം എന്നിവയോടൊപ്പം പൂക്കൽ, എണ്ണകൾ, വയമ്പ്‌ എന്നിവ അവർ ഉപയോഗിച്ചു. അവർ ജലമോ മറ്റ് ലായകങ്ങളോ ചേർത്ത് സ്വേദനം നടത്തുകയും കുറേയേറെത്തവണ അരിച്ചെടുക്കുകയും ചെയ്തു.[3]അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള സ്റ്റിൽ ആണിത്.

രാജകൊട്ടാരത്തിലെ വനിത മേൽനോട്ടക്കാരി ആയിരുന്ന അവർ (-)-നിനു (അവരുടെ പേരിന്റെ ആദ്യഭാഗം നഷ്ടപ്പെട്ടു) എന്ന ഗവേഷകയോടൊപ്പം പ്രവർത്തിച്ചു. [4]


അവലംബം

[തിരുത്തുക]
  1. Alic, M. Hypatia's heritage, a history of women in science from antiquity through the nineteenth century. Boston, MA: Beacon Press, 1987. 22. Print.
  2. Women of science : righting the record (First Midland Book ed.). Bloomington, Ind.: Indiana Univ. Press. 1999. p. 301. ISBN 9780253208132. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  3. Levey, Martin (1973). Early Arabic Pharmacology: An Introduction Based on Ancient and Medieval Sources. Brill Archive. p. 9. ISBN 90-04-03796-9.
  4. Rayner-Canham, Marelene, and Geoffrey Rayner-Canham. Women in Chemistry: Their Changing Roles from Alchemical Times to the Mid-Twentieth Century. 1st edition. Chemical Heritage Foundation, 2005. 1. Print.
"https://ml.wikipedia.org/w/index.php?title=ടാപ്പുടി&oldid=3783461" എന്ന താളിൽനിന്ന് ശേഖരിച്ചത്