ടാപോ-കപാരോ ദേശീയോദ്യാനം

Coordinates: 8°08′N 71°08′W / 8.133°N 71.133°W / 8.133; -71.133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാപോ-കപാരോ ദേശീയോദ്യാനം
Parque nacional Tapo-Caparo
Map showing the location of ടാപോ-കപാരോ ദേശീയോദ്യാനം Parque nacional Tapo-Caparo
Map showing the location of ടാപോ-കപാരോ ദേശീയോദ്യാനം Parque nacional Tapo-Caparo
Location
Location Venezuela
Coordinates8°08′N 71°08′W / 8.133°N 71.133°W / 8.133; -71.133
Area2,050 km2 (790 sq mi)
Established1992 (1992)

ടാപോ-കപാരോ ദേശീയോദ്യാനം (SpanishParque nacional Tapo-Caparo), വെനിസ്വേലയിലെ ദേശീയ ഉദ്യാന പദവി ലഭിച്ച സംരക്ഷിത പ്രദേശമാണ്. നാഷണൽ പാർക്ക് ടാപോ കപാരോ എന്നും അറിയപ്പെടുന്നു.

ഏകദേശം 2,050 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം. ഇത് ഭരണപരമായി വെനിസ്വേലൻ പ്രദേശങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ബരിനാസ്, മെരിഡ, ടാച്ചിറ എന്നീ സംസ്ഥാനങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത. 1992 ജനുവരി 14 ന് അന്നത്തെ പ്രസിഡന്റ് കാർലോസ് ആൻഡ്രെസ് പെരെസ് ഗവൺമെൻറൻറെ ഉത്തരവുപ്രകാരമാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്.

പന്നൽച്ചെടികൾ, പൂപ്പലുകൾ, കൽപ്പായലുകൾ, കുമിളുകൾ എന്നിയും ജന്തുജാലങ്ങളിൽ ജഗ്വാറുകൾ, ടൌക്കണുകൾ (ഒരു തരം പക്ഷി) എന്നിവയും അനേകം ഗിരകന്ദരങ്ങളും നദികളുമായി ഇതൊരു വൈവിദ്ധമാർന്ന വനനിരയാണ്. ഉദ്യാനത്തിനു സമീപം യുറിബാൻറെ-കപാരോ ഹൈഡ്രോ ഇലക്ടിക് കോംപ്ലക്സ് എന്ന എന്ന പേരിൽ‍‌ ഇവിടെ ഒരു അണക്കെട്ടും പണിതുയർത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]