ടാക്സ് ഹേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടാക്സ് ഹെവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൃത്യമായ ഒരു നിർവചനം ഇല്ലെങ്കിലും വരുമാന നികുതി ഉൾപ്പെടെയുളള നികുതികൾ ഇല്ലാത്തതോ തീരെ കുറഞ്ഞ നിരക്കിലുളളതോ ആയ മേഖലകളെയാണ് ടാക്സ് ഹേവൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്[1] .ഒളിയിടം , ഒളിസങ്കേതം, മൃഗങ്ങൾക്കും മനുഷ്യർക്കും സുരക്ഷിതമായിരിക്കാൻ പറ്റുന്ന സ്ഥലം എന്നൊക്കെയാണ് haven ഹേവൻ എന്ന പദത്തിനർഥം.ഇത്തരം സ്ഥലങ്ങൾ സാമ്പത്തിക രഹസ്യങ്ങൾ പുറത്തുവിടുന്നിലെന്നതും കളളപണം കൈവശം വച്ചിരിക്കുന്നവർക്ക് ഗുണകരമാണ്.ലോകത്തിൽ വിവിധ സ്ഥലങ്ങളിലായുളള ഇത്തരം കേന്ദ്രങ്ങളിൽ 21-32 ലക്ഷംകോടി യു.എസ് ഡോളർ നിക്ഷേപമുണ്ടെന്നാണ് ബ്രിട്ടണിലെ ടാക്സ് ജസ്റ്റിസ് നെറ്റ്വർക്ക് 2012 ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്[2].ബാങ്കിങ് രംഗത്തെ രഹസ്യാത്മകത,വിദേശവിനിമയ നിയന്ത്രണങ്ങൾക്കുളള ഉദാരത,മൂലധനത്തിനുളള നിയന്ത്രണങ്ങൾക്കുളള അഭാവം എന്നിവയെല്ലാം ടാക്സ് ഹേവനുകളുടെ പ്രത്യേകതയാണ്.ലോകത്തിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നതിൽ ടാക്സ് ഹെവനുകൾ വളളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.യു.എസിലെ അറുപത് പ്രമുഖ കമ്പനികൾ 2012-ൽ 166ബില്യൺ ഡോളർ രൂപ 2012-ൽ യു.എസിലെ നികുതി നാൽപ്പത് ശതമാനം ഇല്ലാതാക്കുന്നതിനായി ടാക്സ് ഹേവനുകളിൽ മുടക്കിയിട്ടുണ്ടെന്ന് ഒരു പഠനത്തിൽ പറയുന്നു[3].

ഉദാഹരണങ്ങൾ[തിരുത്തുക]

പ്രദേശങ്ങൾ തിരിച്ച്[തിരുത്തുക]

കരീബിയൻ-സെൻട്രൽ അമേരിക്കൻ മേഖലകൾ[തിരുത്തുക]

ദക്ഷിണേഷ്യൻ മേഖലകൾ[തിരുത്തുക]

മിഡിൽ ഈസ്റ്റ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Dharmapala, Dhammika und Hines Jr., James R. (2006) Which Countries Become Tax Havens?
  2. "Tax havens: Super-rich 'hiding' at least $21tn". BBC News.
  3. Scott Thurm; Kate Linebaugh (March 10, 2013). "More U.S. Profits Parked Abroad, Saving on Taxes". Wall Street Journals. ശേഖരിച്ചത് 19 March 2013.
"https://ml.wikipedia.org/w/index.php?title=ടാക്സ്_ഹേവൻ&oldid=3254014" എന്ന താളിൽനിന്ന് ശേഖരിച്ചത്