ടസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടസ്റ്റിൻ, യു.എസ്. സംസ്ഥാനമായ കാലിഫോർണിയയിലെ‌, ഓറഞ്ച് കൌണ്ടിയിൽ ലോസ് ആഞ്ചെലസ് മെട്രോപോളിറ്റൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലുണ്ടായിരുന്ന ജനസംഖ്യ 75,540 ആയിരുന്നു. കൌണ്ടി ആസ്ഥാനമായ സാന്താ അനയ്ക്ക് സമീപസ്ഥമായാണ് ഈ നഗരം നിലനിൽക്കുന്നത്.

ചരിത്രം[തിരുത്തുക]

തോങ്ക്വ, ജുവാനെനോ/ലൂയിസെനോ രാഷ്ട്രങ്ങളിലെ അംഗങ്ങൾ യൂറോപ്യൻ ആഗമനത്തിനു വളരെക്കാലും മുമ്പുതന്നെ ഈ പ്രദേശത്ത് വസിച്ചിരുന്നു. 1769 ൽ ഫാദർ ജൂനിപ്പെറോ സെറയുടെ നേതൃത്വത്തിൽ ഒരു സ്പാനിഷ് പര്യവേക്ഷണ സംഘമായ ഗാസ്പർ ഡി പോർട്ടോളയുടെ ഈ പ്രദേശത്തെ പര്യടനത്തിനുശേഷം ഈ പ്രദേശം വല്ലെജോ ഡി സാന്ത അന (സെന്റ് ആനിന്റെ താഴ്‍‌വര) എന്ന പേരു നൽകപ്പെട്ടു. 1776 നവംബർ 1-ന് ‘മിഷൻ സാൻ ജുവാൻ കാപിസ്ട്രാനോ’ ന്യൂ സ്പെയിനിലെ അൾട്ട കാലിഫോർണിയയിലെ ആദ്യത്തെ സ്ഥിര യൂറോപ്യൻ കുടിയേറ്റ കേന്ദ്രമായി മാറി.

1801-ൽ സ്പാനിഷ് സാമ്രാജ്യം, 62,500 ഏക്കർ ഭൂമി (253 ചതുരശ്ര കിലോമീറ്റർ) ജോസ് അന്റോണിയോ യോർബ എന്നയാൾക്ക് ഭൂഗ്രാന്റായി കൊടുക്കുകയും അദ്ദേഹം അത് ‘റാഞ്ചോ സാൻ അന്റോണിയോ’ എന്ന പേരിൽ കൈവശം വയ്ക്കുകയും ചെയ്തു.  യോർബയുടെ വമ്പൻ മേച്ചിൽപ്രദേശത്തിൽ ഇന്നത്തെ ഒലിവ്, ഓറഞ്ച്, വില്ല പാർക്ക്, സാന്ത അന, ടസ്റ്റിൻ, കോസ്റ്റ മെസ, ന്യൂപോർട്ട് ബീച്ച് എന്നീ നഗരങ്ങളുടെ പ്രദേശങ്ങൾ ഉൾക്കൊണ്ടിരുന്നു. റോഞ്ചോ സാന്റിയേഗോ ഡി സാന്ത അന ഉൾപ്പെടെയുള്ള ചെറിയ റാഞ്ചോകൾ ഈ വലിയ റാഞ്ചോയിൽനിന്നു പരണമിച്ചതാണ്.

മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനു ശേഷം, അൾട്ടാ കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായിത്തീരുകയും അമേരിക്കൻ കുടിയേറ്റക്കാർ ഈ പ്രദേശത്തേയ്ക്ക് ഒഴുകിയെത്തുകയും ചെയ്തു. വടക്കൻ കാലിഫോർണിയയിൽനിന്നുള്ള ഒരു ചക്രവണ്ടി നിർമ്മാതാവായ കൊളമ്പസ് ടസ്റ്റിൻ 1870 കളിൽ പഴയ റാഞ്ചോ സാന്റിയേഗോ ഡി സാന്ത അനയിൽനിന്നുള്ള 1,300 ഏക്കർ (5 ചതുരശ്ര കിലോമീറ്റർ) ഭൂമിയിൽ ടസ്റ്റിൻ നഗരത്തിന് അടിത്തറ പാകി. 1927 ൽ ഏകദേശം 900 പേരുണ്ടായിരുന്ന ഈ നഗരം സംയോജിപ്പക്കപ്പെട്ടു. നഗരം നിലനിൽക്കുന്ന പ്രദേശത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് കാമിനോ റീയലും കിഴക്ക് ന്യൂപോർട്ട് അവന്യൂവും ഫസ്റ്റ് സ്ട്രീറ്റ്  പാത വടക്കു വശത്തും കോസ്റ്റാ മെസ ഫ്രീവേ പാത പടിഞ്ഞാറു ഭാഗത്തുമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടസ്റ്റിൻ&oldid=2878078" എന്ന താളിൽനിന്ന് ശേഖരിച്ചത്