ടമ്മനി സൊസൈറ്റി
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിൽ പത്തൊൻപതാം ശതകത്തിലും ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിലും ഡെമോക്രാറ്റിക് പാർട്ടിയിൽ നിർണായക സ്വാധീനത ചെലുത്തിയിരുന്ന ഒരു സംഘടനയാണ് ടമ്മനി സൊസൈറ്റി.
ചരിത്രം
[തിരുത്തുക]ഒരു ദേശീയ സാമൂഹിക സംഘടനയെന്ന നിലയിൽ 1789-ൽ ഇതു രൂപം കൊണ്ടു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയും ഫെഡറലിസ്റ്റ് പാർട്ടിയുടെ അഭിജാതസിദ്ധാന്തങ്ങൾക്കെതിരായും നിലകൊള്ളുന്ന ഒരു ധർമ്മസ്ഥാപനമെന്ന (charitable society) നിലയിലാണ് ഈ സംഘടന സ്ഥാപിതമായത്. കാലാന്തരത്തിൽ ദേശീയസ്വഭാവം നഷ്ടപ്പെട്ട് ഇതിന്റെ പ്രവർത്തനം ന്യൂയോർക്ക് നഗരത്തിൽ മാത്രമായി ചുരുങ്ങുകയും ഡെമോക്രാറ്റിക് പാർട്ടിയെ സ്വാധീനിക്കുന്ന സംഘടനയെന്ന നിലയിൽ ഇതു രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തു.
ന്യൂയോർക്ക് മേയറായിരുന്ന ഫെർനാൻഡോവുഡ്ഡിന്റെ നേതൃത്വത്തിൻകീഴിൽ സൊസൈറ്റി 1850-കളിൽ രാഷ്ട്രീയരംഗത്ത് പ്രബലമായി. എന്നാൽ 1868-ൽ വില്യം എം. ട്വീഡ് നേതൃത്വത്തിലെത്തിയതോടെ സൊസൈറ്റി ധാർമികമായ അധഃപതനത്തിനു വിധേയമായി. അതിനുള്ളിൽ അഴിമതിയും സ്വേച്ഛാധിപത്യവും വ്യാപകമായിത്തീരുകയും ചെയ്തു. റിച്ചാർഡ് ക്രോക്കർ, ചാൾസ് ഫ്രാൻ സിസ് മർഫി, ആൽഫ്രഡ് ഇ. സ്മിത്ത്, ജെയിംസ്. ജെ. വാക്കർ തുടങ്ങിയവർ സൊസൈറ്റിയുടെ പ്രമുഖ നേതാക്കളായിരുന്നു. 1930 ആയപ്പോഴേക്കും സൊസൈറ്റിയുടെ പ്രതാപം നശിച്ചു കഴിഞ്ഞിരുന്നു. തുടർന്നിങ്ങോട്ടുള്ള ദശകങ്ങൾ സംഘടനയുടെ ശിഥിലീകരണത്തിനാണ് സാക്ഷ്യം വഹിച്ചത്. 1961-ലെ മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവായ കാർമൈൻ സാപിയോയുടെ പരാജയത്തോടെ സൊസൈറ്റി തീർത്തും നിഷ്പ്രഭമായി.
നേതാക്കൾ
[തിരുത്തുക]ഡെലവേർ ഗോത്രത്തിന്റെ തലവനായ ടമ്മനെന്റിന്റെ ബഹുമാനാർഥമാണ് 'ടമ്മനി സൊസൈറ്റി' എന്ന പേര് ഈ സംഘടനയ്ക്കു നൽകപ്പെട്ടത്. മേധാശക്തിയും സ്വാതന്ത്ര്യവാഞ്ഛയും കൊണ്ട് ഇതിഹാസപുരുഷതുല്യനായി പരിഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു സൈനികനായിരുന്ന വില്യം മൂണി ആയിരുന്നു സൊസൈറ്റിയുടെ സ്ഥാപകൻ.
ആസ്ഥാനം
[തിരുത്തുക]സംഘടനയുടെ ആസ്ഥാനമായ ടമ്മനി ഹാളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പിൽക്കാലത്ത് 'ടമ്മനി ഹാൾ' എന്ന പേരിലും ഈ സംഘടന അറിയപ്പെട്ടുവരുന്നു. അഭിജാതപ്രസ്ഥാനങ്ങളുടെ നേർക്കുള്ള പരിഹാസം ദ്യോതിപ്പിക്കാനായി, സംഘടനയിലെ സ്ഥാനപ്പേരുകൾ കുറിക്കാൻ ഗോത്രപദങ്ങളാണ് ഉപയോഗിച്ചിരുന്നത്.
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]- Allen, Oliver E. The Tiger: The Rise and Fall of Tammany Hall Archived 2007-03-10 at the Wayback Machine. (1993)
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Cornwell, Jr., Elmer E. "Bosses, Machines, and Ethnic Groups", in Callow Jr., Alexander B. (ed.) The City Boss in America: An Interpretive Reader. New York: Oxford University Press, 1976.
- Costikyan, Edward N. "Politics in New York City: a Memoir of the Post-war Years." New York History 1993 74(4): 414–434. ISSN 0146-437x
- Costikyan was a member of the Tammany Executive Committee 1955–1964, and laments the passing of its social services and its unifying force
- Erie, Steven P. Rainbow's End: Irish-Americans and the Dilemmas of Urban Machine Politics, 1840–1985 (1988).
- Finegold, Kenneth. Experts and Politicians: Reform Challenges to Machine Politics in New York, Cleveland, and Chicago (1995)
- LaCerra, Charles. Franklin Delano Roosevelt and Tammany Hall of New York. University Press of America, 1997. 118 pp.
- Lash, Joseph. Eleanor, The Years Alone. New York: W.W. Norton & Company, 1972, 274–276.
- Lui, Adonica Y. "The Machine and Social Policies: Tammany Hall and the Politics of Public Outdoor Relief, New York City, 1874–1898." in Studies in American Political Development (1995) 9(2): 386–403. ISSN 0898-588x
- Mandelbaum, Seymour J. Boss Tweed's New York (1965) ISBN 0-471-56652-7
- Moscow, Warren. The Last of the Big-Time Bosses: The Life and Times of Carmine de Sapio and the Rise and Fall of Tammany Hall Archived 2008-12-22 at the Wayback Machine. (1971)
- Mushkat, Jerome. Fernando Wood: A Political Biography Archived 2008-12-22 at the Wayback Machine. (1990)
- Ostrogorski, M.. Democracy and the Party System in the United States (1910)
- Sloat, Warren. A Battle for the Soul of New York: Tammany Hall, Police Corruption, Vice, and Reverend Charles Parkhurst's Crusade against Them, 1892–1895. Cooper Square, 2002. 482 pp.
- Stave, Bruce M.; Allswang, John M.; McDonald, Terrence J. and Teaford, Jon C. "A Reassessment of the Urban Political Boss: An Exchange of Views" History Teacher, Vol. 21, No. 3 (May, 1988), pp. 293–312
- Steffens, Lincoln. The Shame of the Cities (1904)
- Muckraking expose of political machines in major cities
- Stoddard, T.L. Master of Manhattan (1931), on Crocker
- Thomas, Samuel J. "Mugwump Cartoonists, the Papacy, and Tammany Hall in America's Gilded Age." Religion and American Culture 2004 14(2): 213–250. ISSN 1052-1151 Fulltext: in Swetswise, Ingenta and Ebsco
- Weiss, Nancy J. Charles Francis Murphy, 1858–1924: respectability and responsibility in Tammany politics (1968).
- Werner, M. R. Tammany Hall (1932)
- Zink, Harold B. City Bosses in the United States: A Study of Twenty Municipal Bosses (1930)
പുറം കണ്ണികൾ
[തിരുത്തുക]- Tammany Hall
- Tammany Hall Links Archived 2008-12-11 at the Wayback Machine.
- Second Tammany Hall Building Proposed as Historic Landmark Archived 2012-02-12 at the Wayback Machine.
- Thomas Nast Caricatures of Boss Tweed & Tammany Hall
- 1903 article – Tammany Hall: Its Boss, Its Methods, And Its Meaning
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സൊസൈറ്റി ടമ്മനി സൊസൈറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |