ടബുല റോജേരിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടബുല റോജേരിയാന
ഇദ്‌രീസിയുടെ ടബുല റോജേരിയാന, കോൺറാഡ് മില്ലർ പുനരാവിഷ്കാരം നടത്തിയത്. അറബി ഭാഷയിലെ വാക്കുകൾ ലാറ്റിനിലേക്ക് മാറ്റിയ നിലയിൽ
കർത്താവ്മുഹമ്മദ് അൽ ഇദ്‌രീസി
യഥാർത്ഥ പേര്نزهة المشتاق في اختراق الآفاق
രാജ്യംKingdom of Sicily
ഭാഷഅറബി
പ്രസിദ്ധീകൃതം1154

സിസിലിയിലെ രാജാവിനായി മുഹമ്മദ് അൽ ഇദ്‌രീസി തയ്യാറാക്കിയ അറ്റ്ലസാണ് ടബുല റോജേരിയാന (അറബി: نزهة المشتاق في اختراق الآفاق).

റോജറിന്റെ ഭൂപടം എന്നർത്ഥം വരുന്ന ടബുല റോജേരിയാന തയ്യാറാക്കാനായി പതിനഞ്ച് വർഷത്തോളം അൽ ഇദ്‌രീസി സിസിലിയിലെ നോർമൻ രാജാവായിരുന്ന റോജറിന്റെ കൊട്ടാരത്തിൽ താമസിച്ചു[1][2]. 1154-ലാണ് ഭൂപടം പ്രസിദ്ധീകരിക്കുന്നത്.

വിവരണം[തിരുത്തുക]

ഏഴ് കാലാവസ്ഥാ മേഖലകളായി ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയോരോന്നും പത്ത് വിഭാഗങ്ങളായി വിവരിക്കപ്പെടുന്നു. യൂറേഷ്യൻ ഭൂഖണ്ഡത്തെ പൂർണ്ണമായും കാണിക്കുന്ന ഭൂപടങ്ങൾ ഈ ശേഖരത്തിലുണ്ടെങ്കിലും ആഫ്രിക്കയുടെ ഉത്തരഭാഗങ്ങൾ മാത്രമേ ഇതിൽ കാണിക്കുന്നുള്ളൂ. എഴുപത് അധ്യായങ്ങൾക്കോരോന്നിനും സമഗ്ര വിവരണങ്ങളോടൊപ്പം അനുബന്ധ ഭൂപടങ്ങളും നൽകിയിരിക്കുന്നു[2][3]. വടക്കുദിക്ക് താഴെയായി വരുന്ന രൂപത്തിലാണ് ഭൂപടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Houben, 2002, pp. 102–104.
  2. 2.0 2.1 Harley & Woodward, 1992, pp. 156–161.
  3. Bacharach, 2006, p. 140.
"https://ml.wikipedia.org/w/index.php?title=ടബുല_റോജേരിയാന&oldid=3760484" എന്ന താളിൽനിന്ന് ശേഖരിച്ചത്