ഐ, ഡാനിയേൽ ബ്ലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഞാൻ, ഡാനിയേൽ ബ്ലേക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞാൻ, ഡാനിയേൽ ബ്ലേക്ക്
സംവിധാനംകെൻ ലോച്ച്
നിർമ്മാണംറെബേക്കാ ഓബ്രയൻ
രചനപോൾ ലാവെർട്ടി
അഭിനേതാക്കൾഡേവ് ജോൺസ്, ഹേലീ സ്ക്വയേഴ്സ്
ഛായാഗ്രഹണംറോബീ റ്യാൻ
ചിത്രസംയോജനംജൊനാഥൻ മോറിസ്
സ്റ്റുഡിയോ
  • സിക്സ്റ്റീൻ ഫിലിംസ്
  • ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
  • വൈ നോട്ട് പ്രഡക്ഷൻസ്
  • വൈൽഡ് ബഞ്ച്
  • ബീ. ബീ. സി. ഫിലിംസ്
വിതരണംഈ-വൺ ഫിലിംസ്
റിലീസിങ് തീയതി
  • 13 മേയ് 2016 (2016-05-13)
രാജ്യംബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം100 minutes
ആകെ158 ലക്ഷം ഡോളർ

ആഗോളസാമ്പത്തികമാന്ദ്യം കാരണം ബ്രിട്ടൻ ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും വ്യപക തൊഴിലില്ലായ്മ ഉണ്ടായി. ജോലി നഷ്ടപ്പെട്ട ഒരു വൃദ്ധനെക്കുറിച്ചുള്ള ഒരു 2016 ഇംഗ്ലീഷ് ചലചിത്രമാണ് ഞാൻ, ഡാനിയേൽ ബ്ലേക്ക് (I, Daniel Blake). 2016-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഇതിന് ഗോൾഡൻ പാം പുരസ്കാരം ലഭിച്ചു.[1]

കഥാസാരം[തിരുത്തുക]

59-കാരനായ ഡാനിയേൽ ബ്ലേക്കിന് ഒരു ഹൃദയാഘാതം ഉണ്ടാകുന്നു. ഹൃദ്രോഗം കാരണം ജോലിക്ക് പോകരുതെന്ന് ഡോക്റ്റർ സാക്ഷ്യപ്പെടുത്തിയിട്ടും ഡാനിയേൽ ബ്ലേക്കിന് ജോലി നഷ്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായം കിട്ടുന്നില്ല. ഇതിനെതിരെ പരാതിപ്പെടേണ്ടത് കമ്പ്യൂട്ടർ വഴിയാണ്. കമ്പ്യൂട്ടർ] ഉപയോഗിക്കാൻ ബ്ലേക്കിന് അറിയില്ല. ഒരിക്കൽ തലയുയർത്തി നടന്നിരുന്ന ബ്ലേക്ക് നിയമങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾകാരണം ഒരു യാചകനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.

നിരൂപകപ്രശംസ[തിരുത്തുക]

റോട്ടൺ റ്റൊമാറ്റോസ് 92%-വും മെറ്റാക്രിറ്റിക് 100-ൽ 78-ഉം സ്കോർ നൽകി.[2] ഗാർഡിയൻ പത്രത്തിനുവേണ്ടി മാർക്ക് കെർമോഡ് ഈ ചിത്രത്തിന് അഞ്ചിൽ അഞ്ച് നക്ഷത്രങ്ങൾ നൽകി.[3] കെൻ സാമ്പത്തികമായി ലോച്ചിന്റെ എറ്റവും വലിയ വിജയമായിരുന്നു ഐ, ഡാനിയേൽ ബ്ലേക്ക്.[4]

വിവാദം[തിരുത്തുക]

ബ്രിട്ടനിലെ തൊഴിലില്ലായ്മയും ജോലി നഷ്ട്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായങ്ങളുടെ അഭാവവും ഈ ചിത്രം ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ തൊഴിൽമന്ത്രി അയാൻ ഡങ്കൺ സ്മിത്തും കച്ചവടമന്ത്രി ഗ്രെഗ് ക്ലാർക്കും ഈ ചലചിത്രത്തെ വിമർശിച്ചു.[5][6] പ്രതിപക്ഷ നേതാവും ലേബർ പാർട്ടിക്കാരനുമായ ജെർമി കോർബിൻ ഈ ചിത്രം സംവിധായകൻ കെൻ ലോച്ചിനോടൊപ്പം കാണുകയും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ ഇത് ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു.[7][8]

അവലംബം[തിരുത്തുക]

  1. "Cannes 2016". The Guardian. Retrieved 22 May 2016.
  2. "I, Daniel Blake". Rotten Tomatoes. Retrieved 17 May 2018.
  3. "I, Daniel Blake review – a battle cry for the dispossessed". The Guardian. 23 October 2016.
  4. Gant, Charles (25 October 2016). "I, Daniel Blake scores impressive result at UK box office as Trolls takes top spot". The Guardian.
  5. "Iain Duncan Smith's predictable response after watching I, Daniel Blake". The Independent. 28 October 2016.
  6. "Ken Loach and minister Greg Clark clash over 'fictional' I, Daniel Blake on Question Time".
  7. Kelly, Mike (19 October 2016). "Jeremy Corbyn urges film fans to go see Tyneside-set I, Daniel Blake".
  8. "PMQs: Corbyn tells May to watch I Daniel Blake film". www.bbc.co.uk. 2 November 2016.
"https://ml.wikipedia.org/w/index.php?title=ഐ,_ഡാനിയേൽ_ബ്ലേക്ക്&oldid=3232519" എന്ന താളിൽനിന്ന് ശേഖരിച്ചത്