ഞാറു നടീൽ യന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
a manual rice transplanter

ഇത്ഒരു കാർഷികോപകരണമാണ്. പാടത്തിലേക്ക് ഞാറു പറിച്ചു നടാൻ വേണ്ടിയാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്.ഇതിന്റെ പ്രവർത്തനം വളരെ ചെലവ് കുറഞ്ഞ ഒന്നാണ്.നെൽകൃഷിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ യന്ത്രം സഹായിക്കുന്നു. [1]

ഈ യന്ത്രം പ്രധാനമായും രണ്ടു തരമാണുള്ളത്.

 1. റൈഡിങ് തരം
 2. വോക്കിങ് തരം


റൈഡിങ് തരം യന്ത്രം ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് .എന്നാൽ വോക്കിങ് തരം സ്വമേധയാ പ്രവർത്തിപ്പിക്കാവുന്നതാണ്. റൈഡിങ് യന്ത്രമുപയോഗിച്ചു 6 വരികളിലായി ഞാറു നടാം . ആര് വരികളിലായി ഞാറു നടുന്ന നടീൽ യന്ത്രങ്ങളിൽ പ്രത്യേകമായി തയ്യാറാക്കിയ പായ് ഞാറ്റടികൾ ആണ് ഉപയോഗിക്കുന്നത്. ഓടിച്ചുകൊണ്ട് പോകാവുന്ന ഈ യന്ത്രത്തിന് 5 കുതിരശക്തിയുള്ള എഞ്ചിൻ ആണുള്ളത്.വരിയിൽ എടുക്കുന്ന ഞാറിന്റെ എണ്ണം, വരികൾ തമ്മിലുള്ള അകലം, നടീലിന്റെ ആഴം എന്നിവ ക്രമീകരിക്കാകഴിയും. വരികൾ തമ്മിലുള്ള അകലം 30 സെ മി ആണ്.

ഉപയോഗം: [തിരുത്തുക]

ചളി കലക്കി പാകമാക്കിയ നിലത്തു പ്രത്യേകം തയ്യാറാക്കിയ പായ് ഞാറ്റടി ഉപയോഗിക്കുന്നു. ഞാറ്റടിക്ക് സാധാരണ വേണ്ടി വരുന്നതിനേക്കാൾ കുറവ് വിത്ത് മതി. 2 മണിക്കൂർ കൊണ്ട് ഒരേക്കർ സ്ഥലത്തു ഞാറു നടാൻ കഴിയുന്ന യന്ത്രം വളരെ ലളിതമാണ്.

സാങ്കേതിക വിശദാംശങ്ങൾ [തിരുത്തുക]

 • നീളം (മി മീ): 3020
 • വീതി (മി മീ): 2140
 • ഉയരം (മി മീ): 1530
 • ഭാരം (കി.ഗ്രാം): 570
 • എൻജിൻ തരം: 4 സൈക്കിൾ വായുശീതളിനി എൻജിൻ
 • സ്റ്റീയറിങ് : പവർ സ്റ്റീയറിങ്
 • നടീൽ വരികളുടെ എണ്ണം:6
 • നടുന്ന വീതി : 30 സെ. മീ

അവലംബം[തിരുത്തുക]

 1. [http://www.kau.in/slider-post/kau-agri-infotech-portal
"https://ml.wikipedia.org/w/index.php?title=ഞാറു_നടീൽ_യന്ത്രം&oldid=3088661" എന്ന താളിൽനിന്ന് ശേഖരിച്ചത്