പീച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഞരമ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Luffa
Egyptian luffa with nearly mature fruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Luffa
Species
  • L. acutangula (Angled luffa, Ridged Luffa)
  • L. aegyptiaca (Smooth luffa, Egyptian luffa)
  • L. operculata (Sponge cucumber)

and others

Synonyms

ആട്ടങ്ങ, പുട്ടൽപ്പീരം, കാട്ടുപീച്ചി, പീരപ്പെട്ടി, കോശാതകം, വീരക്കായ, പീരക്കായ, ചെറുപീരം, പീച്ചകം, ധാരാഫല, ധാമാർഗ്ഗവ.

Luffa aegyptiaca
Luffa operculata

ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിൽ. ചിലയിടങ്ങളിൽ പൊട്ടിക്ക, ഞരമ്പൻ, നരമ്പൻ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.[1][2] മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിൻ്റെ ഫലമായ പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ridge gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.

രൂപവിവരണം[തിരുത്തുക]

കനം കുറഞ്ഞ പടരുന്ന ചെടിയാണ്.

ഉപവർഗ്ഗങ്ങൾ[തിരുത്തുക]

പീച്ചിങ്ങവള്ളി തെങ്ങിൽ പടർന്ന നിലയിൽ
  • കാട്ടുപീച്ചിൽ (തിക്തകോശാതകി): പീരക്കായ, ചെറുപീരം, പീച്ചകം L. acutangula, Ribbed luffa ഭക്ഷണമായുപയോഗിക്കുന്നതും, ചെറിയ മധുരമുള്ളതും
  • മഹാകോശാതകി, രാജകോശാതകി, വലിയ പുട്ടൽപ്പീരം L. aegyptiaca, Smooth luffa, Egyptian luffa അഥവാ L. pentandra
  • തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa
  • നാടൻ പീച്ചിൽ (കോശാതകി) L cylindrica
  • വെള്ള പീച്ചിൽ (വ്രതകോശം) L echinata

ഔഷധപ്രയോഗങ്ങൾ[തിരുത്തുക]

പീച്ചിങ്ങ

പീച്ചിങ്ങ തുണിയിൽ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്തമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും, പിത്തലവണങ്ങളും മൂക്കിലൂടെ തന്നെ പുറത്തേക്കു പോവുകയും രോഗിക്കു സുഖം ലഭിക്കുകയും ചെയ്യും.

തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa

കാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ അതിന്റെ വിവരണങ്ങളാണ് കൂടുതൽ.

കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. നാടൻ പീച്ചിൽ കൃഷിക്കായി വളർത്തുന്നവയാണ്. വെള്ള പീച്ചിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങലിൽ കൃഷി ചെയ്യുന്നു.

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

വേര്, കായ, വിത്ത്, പൂവ്, തണ്ട്

ഔഷധ ഗുണം[തിരുത്തുക]

മഞ്ഞപിത്തം, പാമ്പുവിഷം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

Lufa flowers

രസം  : തിക്തം, കഷായം, കടു

ഗുണം  : ലഘു, രൂക്ഷം

വീര്യം : ശീതം

വിപാകം  : കടു

അവലംബം[തിരുത്തുക]

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

  1. "ചുരയ്ക്ക, പീച്ചിൽ". കാർഷികരംഗം. Retrieved 9 ജൂലൈ 2020.
  2. "വിവിധ വിളകളും ഉത്പാദന രീതിയും". Vikaspedia. Retrieved 9 ജൂലൈ 2020.
"https://ml.wikipedia.org/w/index.php?title=പീച്ചിൽ&oldid=3545066" എന്ന താളിൽനിന്ന് ശേഖരിച്ചത്