ജർമ്മനിയുടെ ദേശീയഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൊയിട്ട്ശ്ലാൻഡ്-ലീഡ് (Deutschlandlied) (ജർമ്മൻ) (അർത്ഥം- ജർമ്മനിയുടെ ഗാനം) അഥവാ ഡാസ് ലീഡ് ഡെർ ഡൊയിട്ട്ശ്ലാൻഡ് (ജർമ്മൻകാരുടെ ഗാനം) എന്ന ഗാനത്തിന്റെ ഒരു ഭാഗം 1922 മുതൽ ജർമ്മനിയുടെ ദേശീയഗാനമാണ്. കിഴക്കൻ ജർമ്മനിയിൽ, ദേശീയ ഗാനം 1949 നും 1990 നും ഇടയിൽ "ഔഫെർ‌ശ്റ്റാൻ‌ഡെൻ ഔസ് റുയിനെൻ" (അർത്ഥം-"അവശിഷ്ടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പ്") ആയിരുന്നു.

ജർമ്മനിയുടെ ദേശീയഗാനം
Deutschlandlied.jpg

National anthem of  ജെർമനി
Also known as"Das Lied der Deutschen"
Lyricsഓഗസ്റ്റ് ഹൈൻ‌റിഹ് ഹോഫ്മാൻ വോൺ ഫാളേഴ്‌ശ്ലീബെൻ, 1841
Musicയോസഫ് ഹൈയ്ഡൻ, 1797
Adopted1922–1945; 1952-ിൽ ഒന്നുംകൂടെ
Music sample

രണ്ടാം ലോകമഹായുദ്ധത്തിനും നാസി ജർമ്മനിയുടെ പതനത്തിനും ശേഷം ഗാനത്തിലെ മൂന്നാമത്തെ ശ്ലോകം മാത്രമാണ് ദേശീയഗാനമായി ഉപയോഗിക്കുന്നത്. ജർമ്മനിയിലെ അനൌദ്യോഗിക ദേശീയ മുദ്രാവാക്യമായി[1] കണക്കാക്കപ്പെടുന്ന "ഐനിഗ്‌കൈറ്റ് ഉൻഡ് റെഹ്റ്റ് ഉൻഡ് ഫ്രൈഹൈറ്റ്" (അർത്ഥം-"ഐക്യവും നീതിയും സ്വാതന്ത്ര്യവും") ഈ ഗാനത്തിലെ മൂന്നാമത്തെ ശ്ലോകത്തിന്റെ ആദ്യവരിയെയാണ്.

Nationalhymne der Bundesrepublik Deutschland.svg

ഗാനത്തിന്റെ രാഗമായ "ഗോട്ട് എർഹാൾട്ട് ഫ്രാൻസ് ഡെൻ കൈസർ", 1797-ിൽ ഓസ്ട്രിയൻ സംഗീതസംവിധായകൻ ജോസഫ് ഹെയ്ഡൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഫ്രാൻസിസ് രണ്ടാമന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനു വേണ്ടി രചിച്ചതാണ്.

വരികൾ[തിരുത്തുക]

ജർമ്മൻ മലയാളത്തിൽ അർത്ഥം
Deutschland, Deutschland über alles,

Über alles in der Welt,

Wenn es stets zu Schutz und Trutze

Brüderlich zusammenhält.

Von der Maas bis an die Memel,

Von der Etsch bis an den Belt,

Deutschland, Deutschland über alles,

Über alles in der Welt!


Deutschland, Deutschland über alles,

Über alles in der Welt!

Deutsche Frauen, deutsche Treue,

Deutscher Wein und deutscher Sang

Sollen in der Welt behalten

Ihren alten schönen Klang,

Uns zu edler Tat begeistern

Unser ganzes Leben lang –

Deutsche Frauen, deutsche Treue,

Deutscher Wein und deutscher Sang!

Deutsche Frauen, deutsche Treue,

Deutscher Wein und deutscher Sang!


Einigkeit und Recht und Freiheit

Für das deutsche Vaterland!

Danach lasst uns alle streben

Brüderlich mit Herz und Hand!

Einigkeit und Recht und Freiheit

Sind des Glückes Unterpfand –

Blüh' im Glanze dieses Glückes,

Blühe, deutsches Vaterland!

Blüh' im Glanze dieses Glückes,

Blühe, deutsches Vaterland!

[2]

ജർമ്മനി, ജർമ്മനി എല്ലാറ്റിനുമുപരിയായി,

ലോകത്തിലെ എല്ലാറ്റിനുമുപരിയായി,

എപ്പോൾ, സംരക്ഷണത്തിനും പ്രതിരോധത്തിനുമായി,

ഇത് എല്ലായ്പ്പോഴും സഹോദരമായി നിൽക്കുന്നു.

മ്യൂസ് മുതൽ മെമ്മൽ വരെ,

അഡിജ് മുതൽ ബെൽറ്റ് വരെ,

ജർമ്മനി, ജർമ്മനി എല്ലാറ്റിനുമുപരിയായി,

ലോകത്തിലെ എല്ലാറ്റിനുമുപരിയായി!


ജർമ്മൻ സ്ത്രീകൾ, ജർമ്മൻ ആത്മാർഥത,

ജർമ്മൻ വൈനും ജർമ്മൻ ഗാനവും,

ലോകത്ത് നിലനിർത്തണം

അവരുടെ പഴയ മനോഹരമായ മണിനാദം

മാന്യമായ പ്രവൃത്തികളിലേക്ക് ഞങ്ങളെ പ്രചോദിപ്പിക്കുക

ഞങ്ങളുടെ ജീവിതത്തിലുടനീളം.

ജർമ്മൻ സ്ത്രീകൾ, ജർമ്മൻ ആത്മാർഥത,

ജർമ്മൻ വൈനും ജർമ്മൻ ഗാനവും!

ജർമ്മൻ സ്ത്രീകൾ, ജർമ്മൻ ആത്മാർഥത,

ജർമ്മൻ വൈനും ജർമ്മൻ ഗാനവും!


ഐക്യവും നീതിയും സ്വാതന്ത്ര്യവും

ജർമ്മൻ പിതൃരാജ്യത്തിനായി!

ഇവയിലേക്ക് നാം എല്ലാവരും കഠിനാദ്ധ്വാനിക്കാം,

സാഹോദര്യമുള്ള ആ ഹൃദയവും കൈയും കൊണ്ട്!

ഐക്യവും നീതിയും സ്വാതന്ത്ര്യവും

ഭാഗ്യത്തിന്റെ സുരക്ഷയാണ്;

ഈ ഭാഗ്യത്തിന്റെ തിളക്കത്തിൽ തഴച്ചുവളരുക,

ജർമൻ പിതൃഭൂമി!

ഈ ഭാഗ്യത്തിന്റെ തിളക്കത്തിൽ തഴച്ചുവളരുക,

ജർമൻ പിതൃഭൂമി!

ഔദ്യോഗികമായി തിരഞ്ഞെടുത്തത്[തിരുത്തുക]

1922 ഓഗസ്റ്റ് 11 ന് ജർമ്മൻ പ്രസിഡന്റ് ഫ്രീഡ്രിക്ക് എബർട്ട് എന്ന സോഷ്യൽ ഡെമോക്രാറ്റ് ഡൊയിട്ട്ശ്ലാൻഡ്-ലീഡിനെ ഔദ്യോഗിക ജർമ്മൻ ദേശീയഗാനമാക്കി.

നാസി കാലഘട്ടത്തിൽ ആദ്യത്തെ ശ്ലോകം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.[3]

1936 ലെ ബെർലിനിൽ നടന്ന സമ്മർ ഒളിമ്പിക്സ് ഉദ്ഘാടനം പോലുള്ള വലിയ ദേശീയ പ്രാധാന്യമുള്ള അവസരങ്ങളിലാണ് ഈ ഗാനം പാടിയത്. ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ പരിചാരകരും ഒളിമ്പിക് ഉദ്യോഗസ്ഥരും ചേർന്ന് മൂവായിരം ജർമ്മൻകാരുടെ ഒരു ഗായകസംഘവും ഈ ഗാനത്തെ അന്ന് പാടിയിരുന്നു. ഇത് കാരണം, ആദ്യത്തെ ശ്ലോകം നാസി ഭരണകൂടവുമായി അടുത്തറിയപ്പെട്ടു.[4]

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഉപയോഗം[തിരുത്തുക]

ജർമ്മനിയുടെ 2 യൂറോ നാണയത്തിലെ "FREIHEIT" (സ്വാതന്ത്ര്യം) എന്ന വാക്ക്

പശ്ചിമ ജർമ്മനി ഡൊയിട്ട്ശ്ലാൻഡ്-ലീഡിനെ ഔദ്യോഗിക ദേശീയ ഗാനമായി തിരഞ്ഞെടുത്തു.

അതേസമയം, കിഴക്കൻ ജർമ്മനി സ്വന്തമായൊരു ദേശീയഗാനം "ഔഫെർ‌ശ്റ്റാൻ‌ഡെൻ ഔസ് റുയിനെൻ" (അർത്ഥം-"അവശിഷ്ടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പ്") സ്വീകരിച്ചു.

മൂന്നാമത്തെ ചരണത്തിന്റെ പ്രാരംഭരേഖയായ "ഐനിഗ്‌കൈറ്റ് ഉൻഡ് റെഹ്റ്റ് ഉൻഡ് ഫ്രൈഹൈറ്റ്" ("ഐക്യവും നീതിയും സ്വാതന്ത്ര്യവും") ജർമ്മനിയുടെ ദേശീയ മുദ്രാവാക്യമായി കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Minahan, James B. (2009-12-23). The Complete Guide to National Symbols and Emblems [2 volumes] (ഭാഷ: ഇംഗ്ലീഷ്). ABC-CLIO. ISBN 978-0-313-34497-8.
  2. Works related to https://de.wikisource.org/wiki/Lied_der_Deutschen at Wikisource
  3. Geisler, Michael E. (2005). National Symbols, Fractured Identities: Contesting the National Narrative (ഭാഷ: ഇംഗ്ലീഷ്). UPNE. ISBN 978-1-58465-437-7.
  4. "The Triumph of Hitler". The History Place. മൂലതാളിൽ നിന്നും 11 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2021.
"https://ml.wikipedia.org/w/index.php?title=ജർമ്മനിയുടെ_ദേശീയഗാനം&oldid=3605859" എന്ന താളിൽനിന്ന് ശേഖരിച്ചത്