ജർന ദാസ് ബൈദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധിയാണ് ജർന ദാസ് ബൈദ്യ(ജനനം:1 ഒക്ടോബർ 1962).

ജീവിതരേഖ[തിരുത്തുക]

ത്രിപുരയിലെ ഉദയ്പൂരിൽ ജനിച്ചു. ബംഗള ഭാഷയിൽ കൽക്കത്ത സർവകലാശാലയിൽ നിന്നും ബിരുദാനന്ദര ബിരുദം നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. പട്ടികജാതി ക്ഷേമ - ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വുമൻസ് അസോസിയേഷൻ ത്രിപുര സംസ്ഥാന കമ്മിറ്റി അംഗമാണ്. വനിത സംവരണ ബില്ലിന് അനുകൂലമായുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.[1]

അവലംബം[തിരുത്തുക]

  1. http://164.100.47.5/newmembers/Website/Main.aspx

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജർന_ദാസ്_ബൈദ്യ&oldid=1765225" എന്ന താളിൽനിന്നു ശേഖരിച്ചത്