ജർക്കാന ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജർക്കാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ബീറ്റിൽ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ ജഴ്സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ്‌ കണ്ടുവരുന്നത്.

സവിശേഷതകൾ[തിരുത്തുക]

നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌. നീളമുള്ള ചെവിയാണ്‌ ഈ ഇനത്തിനുള്ളതെങ്കിലും ചില കർഷകർ ചെവിയുടെ നീളം മുറിയ്ക്കാറുണ്ട്. മുലക്കാമ്പുകൾ കൂർത്ത ആകൃതിയുള്ളതാണ്‌. ദിനം‌പ്രതി നാല്‌ ലിറ്റർ വരെ പാൽ നൽകുന്ന ആടുകൾ ഉണ്ടെങ്കിലും ശരാശരി പാലുല്പാദനം രണ്ടര ലിറ്ററാണ്‌. കറുത്ത നിറത്തിൽ മുഖത്തും താടിയിലും വെള്ളപ്പൊട്ടുകൾ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.[1]

അവലംബങ്ങൾ[തിരുത്തുക]

  1. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ജർക്കാന_ആട്&oldid=2315582" എന്ന താളിൽനിന്ന് ശേഖരിച്ചത്