Jump to content

ജ്യോത്സ്ന ശ്രീകാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോത്സ്ന ശ്രീകാന്ത്
Live concert, 2011
ജനനം
ദേശീയതIndia
അറിയപ്പെടുന്നത്Carnatic music, Western music

കർണാടക സംഗീതവും പാശ്ചാത്യ ശാസ്ത്രീയ സംഗീതവും അവതരിപ്പിക്കുന്ന ഒരു ഇന്ത്യൻ വയലിനിസ്റ്റും സംഗീതസംവിധായികയുമാണ് ജ്യോത്സ്ന ശ്രീകാന്ത്.

ആദ്യകാലജീവിതം[തിരുത്തുക]

ആന്ധ്രാ സ്വദേശികളുടെ മകളായി ബാംഗ്ലൂരിലാണ് ജ്യോത്സ്ന ശ്രീകാന്ത് ജനിച്ചത്. ഒരു സംഗീതകുംടുബമായിരുന്നു ജ്യോത്സനയുടേത്. കർണാടക സംഗീതജ്ഞയും അദ്ധ്യാപികയുമാണ് ഇവരുടെ അമ്മ രത്‌ന ശ്രീകാന്തയ്യ.

സംഗീത ജീവിതം[തിരുത്തുക]

പരിശീലനം[തിരുത്തുക]

അഞ്ചാം വയസ്സിൽ അമ്മയുടെ കീഴിൽ കർണാടക വോക്കൽ പഠനത്തോടെയാണ് ജ്യോത്സ്നയുടെ സംഗീത പരിശീലനം ആരംഭിച്ചത്.[1] ദിവസവും ആറു മണിക്കൂർ വരെ നീളുന്ന കഠിനമായ പരിശീലനമായിരുന്നു അമ്മ നൽകിയിരുന്നത്.[2] ഉത്സവ കാലയളവിൽ സംഗീത കച്ചേരികളിലും മറ്റും അവർ പങ്കെടുത്തു. ആറാം വയസ്സിൽ കുന്നകുടി വൈദ്യനാഥൻ എന്ന കലാകാരന്റെ വയലിൻ കച്ചേരിയിൽ പങ്കെടുത്തു.[3] ഇത് ഉപകരണസംഗീതത്തിൽ താത്പര്യം ജനിപ്പിച്ചു. മുതിർന്ന ഇന്ത്യൻ ക്ലാസിക്കൽ വയലിനിസ്റ്റായ ആർ.ആർ. കേശവമൂർത്തിയുടെ കീഴിൽ അവർ പരിശീലനം നടത്തി.[4] ഒൻപതാം വയസ്സിൽ ആദ്യമായി ഒറ്റയ്ക്ക് സംഗീതകച്ചേരി അവതരിപ്പിച്ചു.

തികഞ്ഞ ഒരു വയലിനിസ്റ്റാകാൻ വെസ്റ്റേൺ ക്ലാസിക്കൽ ശൈലിയിലുള്ള വയലിൻ അഭ്യസിക്കേണ്ടതിന്റെ ആവശ്യകത ജ്യോത്സ്ന തിരിച്ചറിഞ്ഞു. അതിനായി ബാംഗ്ലൂർ സ്കൂൾ ഓഫ് മ്യൂസിക്കിൽ അവർ പരിശീലനം ആരംഭിച്ചു. കൂടുതൽ നൂതന പരിശീലനത്തിനായി ശ്രദ്ധേയനായ ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജയ്‌ക്കൊപ്പം[1] പ്രവർത്തിക്കുന്ന വി.എസ്. നരസിംഹൻ എന്ന സോളോ വയലിനിസ്റ്റിനൊപ്പം പരിശീലനം നേടാൻ ജ്യോത്സ്ന ചെന്നൈയിലേക്ക് പോയി. ലണ്ടനിലെ റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് അവർ ഗ്രേഡിംഗ് നേടി.[4]

കരിയർ[തിരുത്തുക]

ഹംസലേഖ, ഇളയരാജ തുടങ്ങിയ ചലച്ചിത്ര സംഗീതജ്ഞരുടെ നിർദേശപ്രകാരം ജ്യോത്സ്ന ചലച്ചിത്രമേഖലയിലേക്കു പ്രവേശിച്ചു.[1] ഇരുനൂറിലധികം ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.[3]

വിവാഹത്തെത്തുടർന്ന് ജ്യോത്സ്ന ലണ്ടനിലേക്ക് താമസം മാറി. അവിടെ ഡിസ്കവറി, നാഷണൽ ജിയോഗ്രാഫിക് എന്നീ ചാനലുകളിലെ ഡോക്യുമെന്ററികൾ, ടെലിസീരിയലുകൾ എന്നിവയ്ക്കായി സംഗീതസംവിധാനം ചെയ്തു. കൂടാതെ ആഗോള സംഗീത പരിപാടികളായ വോമാഡ്, റെഡ് വയലിൻ ഫെസ്റ്റിവൽ, ക്ലീവ്‌ലാന്റ് മ്യൂസിക് ഫെസ്റ്റിവൽ, ബിബിസി പ്രോംസ് എന്നിവയിൽ സംഗീതപരിപാടികളും അവതരിപ്പിച്ചു.[3]

ജാസ്, ഫ്യൂഷൻ എന്നിവയും ജ്യോത്സ്ന അവതരിപ്പിക്കുന്നു. കൂടാതെ ഫ്യൂഷൻ ഡ്രീംസ് എന്ന പേരിൽ ഒരു ട്രൂപ്പും സ്ഥാപിച്ചു.[1] ക്ലാസിക്കൽ ഗിറ്റാറിസ്റ്റ് സൈമൺ താക്കർ, ഫ്ലെമെൻകോ / ജാസ് ഗിറ്റാറിസ്റ്റ് എഡ്വേർഡോ എഡ്വേർഡോ നിബ്ല,[3] ഫാഡോ സാക്സോഫോണിസ്റ്റ് റിയോ ക്യാവോ എന്നിവരുമായി ചേർന്നും പ്രവർത്തിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിലും ലിവർപൂൾ സർവകലാശാലയിലും ഇന്ത്യൻ, വെസ്റ്റേൺ ക്ലാസിക്കൽ വയലിൻ തമ്മിലുള്ള സാങ്കേതികതകളെക്കുറിച്ച് താരതമ്യം ചെയ്ത് ജ്യോത്സ്ന ക്ലാസെടുത്തു.[4]

വരാനിരിക്കുന്ന ഇന്ത്യൻ കലാകാരന്മാരെ യുണൈറ്റഡ് കിംഗ്ഡത്തിൽ അവതരിപ്പിക്കാനായി ധ്രുവ എന്ന ഒരു ഫൗണ്ടേഷൻ അവർ സ്ഥാപിച്ചു.[4] ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണവും നടത്തി.[5]

2012 ൽ ലണ്ടൻ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവൽ, കർണാടകസംഗീതം, ഫ്യൂഷൻ, നാടോടിസംഗീതം, ബാൽക്കൻ സംഗീതം, സൈപ്രസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നൃത്തപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.

സോളോയിസ്റ്റായും അനുഗാമിയായും ജ്യോത്സ്ന തന്റെ കർണാടക സംഗീത ജീവിതം തുടരുന്നു. ഡോ. എം. ബാലമുരളികൃഷ്ണൻ, കദ്രി ഗോപാൽനാഥ്,[6] ചിത്രാവിന രവികിരൻ, രഞ്ജിനി, സുധ രഘുനാഥൻ, ജയന്തി കുമരേഷ്, സഞ്ജയ് സുബ്രഹ്മണ്യൻ നിത്യശ്രീ മഹാദേവൻ, ആർ.കെ. ശ്രീകണ്ഠൻ, അരുണാ സായിറാം എന്നിവരുമായി ചേർന്നു പ്രവർത്തിക്കുന്നു.[7]

ത്യാഗരാജൻ, പുരന്ദരദാസൻ, ശിവൻ, അന്നമാചാര്യ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി, മൈസൂർ വാസുദേവാചാര്യർ വാസുദേവച്ചർ എന്നിവരുമായി ചേർന്നു പ്രവത്തിക്കുന്നു]]. ലണ്ടൻ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്ന ജ്യോത്സ്ന യുകെയിലെ ധ്രുവ് ആർട്സ് ആർട്ടിസ്റ്റിക് ഡയറക്ടറാണ്

പ്രശംസ[തിരുത്തുക]

ജ്യോത്സ്നയുടെ വയലിൻ വാദനവും സംഗീത ശൈലിയും അതിശയകരമെന്നു വിലയിരുത്തപ്പെടുന്നു.[8] 2008-ൽ ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് കർണാടക സംഗീതത്തിൽ ഫെലോഷിപ്പ് ലഭിച്ചു.[3]

ബിബിസി പ്രോംസിൽ കച്ചേരി അവതരിപ്പിക്കുന്നു

സ്വകാര്യ ജീവിതം[തിരുത്തുക]

ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് ക്ലിനിക്കൽ പാത്തോളജിയിൽ എംബിബിഎസും ബിരുദാനന്തര ബിരുദവും നേടി. 10 വർഷം ജോലി ചെയ്ത ജ്യോത്സ്ന പിന്നീട് ജോലി ഉപേക്ഷിച്ചു.[9] കെ.വി. ശ്രീകാന്ത് ശർമയെ വിവാഹം കഴിച്ച അവർക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു.

ഡിസ്കോഗ്രഫി[തിരുത്തുക]

 • കർണാടിക് ലോഞ്ച്, ടൈംസ് മ്യൂസിക്, 2011.
 • ചാന്റ്സ് ഫോർ ചിൽഡ്രൻ, തീം മ്യൂസിക്, 2011.
 • കർണാടിക് ജാസ്, സ്വാതി സൻസ്കൃതി, 2011.
 • അലൈപായുതെ, സിഡി ബേബി, 2010.
 • ഫ്യൂഷൻ ഡ്രീംസ്, സിഡി ബേബി, 2008.
 • ഇൻസൈറ്റ്, ഫൗണ്ടൻ മ്യൂസിക്, 2008.
 • ലൈഫ്, എർത്ത്ൻബീറ്റ്, 2007.
 • കർണാടിക് കണക്ഷൻ, 2016

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 Geetha Srinivasan (8 December 2007). "Stringing passion and profession!". Deccan Herald. Archived from the original on 22 March 2014. Retrieved 19 November 2012.
 2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nie2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 3. 3.0 3.1 3.2 3.3 3.4 Aruna Chandaraju (16 January 2011). "Stringing it right". Bangalore Mirror. Archived from the original on 18 January 2013. Retrieved 19 November 2012.
 4. 4.0 4.1 4.2 4.3 Geetha Srinivasan (8 April 2011). "East meets west". The Hindu. Retrieved 19 November 2012.
 5. "Enriching Melody". Deccan Herald. 11 April 2011.
 6. "Darbar Festival 2011, Episode 2". BBC Radio 3. 2011.
 7. "Festival at a glance" (PDF). Darbar Festival. 2012.
 8. Michael Church (28 July 2011). "BBC Proms 16/17: BBC NOW/Fischer/Arditti/World Routes Academy, Royal Albert Hall (3/5, 4/5)". The Independent. Retrieved 19 November 2012.
 9. "A new journey with each tune". Retrieved 21 ഒക്ടോബർ 2020.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജ്യോത്സ്ന_ശ്രീകാന്ത്&oldid=3797348" എന്ന താളിൽനിന്ന് ശേഖരിച്ചത്