ജ്യോതി (നെല്ല്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജ്യോതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യോതി ഇനത്തിന്റെ അരി

പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുനരുദ്ധീകരിച്ച ഒരു പുതിയ ഇനം നെല്ലിനമാണ് ജ്യോതി (പി.ടി.ബി. 39)[1]. അത്യുൽപാദനശേഷിയുള്ള ഒരിനമാണിത്[2]. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു.

പ്രത്യേകതകൾ[തിരുത്തുക]

മൂന്ന് പൂവും കൃഷിചെയ്യാവുന്ന ഗണത്തിൽപ്പെട്ട ഒരിനമാണിത്. മൂപ്പ് 105 മുതൽ 110 ദിവസം വരെ. ഒരു ഹെക്റ്ററിന് 6 ടൺ വരെ വിളവ് ലഭിക്കുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച് വിളവ് താരതമ്യേന കൂടുതലാണ്. അരിക്ക് ചുവപ്പുനിറമാണുള്ളത്. ബ്ലാസ്റ്റ്, മുഞ്ഞ തുടങ്ങിയവയെ ഭാഗികമായി ചെറുത്തുനിൽക്കാനുള്ള കഴിവുണ്ട്.

ദോഷങ്ങൾ[തിരുത്തുക]

പോളരോഗം വളരെ പെട്ടെന്ന് ബാധിക്കുന്നു. വിളഞ്ഞ് കഴിഞ്ഞാൽ കതിരിലെ മണികൾ പെട്ടെന്ന് കൊഴിഞ്ഞു തുടങ്ങും.

ജ്യോതി നെൽ വിത്ത്

അവലംബം[തിരുത്തുക]

  1. ഡോ. പി. എ. ജോസഫ് (2006). നെൽകൃഷി. കേരള കാർഷിക സർവ്വകലാശാല. p. 13. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
  2. "വിത്ത് ഉത്‌പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക്". മാതൃഭൂമി. കണ്ണൂർ. Archived from the original on 2012-01-11. Retrieved 2013 ജൂലൈ 7. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജ്യോതി_(നെല്ല്)&oldid=3632539" എന്ന താളിൽനിന്ന് ശേഖരിച്ചത്