ജ്ഞാനേന്ദ്ര മഹാരാജാവ്
ജ്ഞാനേന്ദ്ര ഷാ |
---|
രാജഭരണം നിലനിന്നിരുന്ന കാലത്ത് അധികാരത്തിൽ ഉണ്ടായിരുന്ന നേപ്പാളിലെ അവസാന രാജാവായിരുന്നു ജ്ഞാനേന്ദ്ര മഹാരാജാവ് എന്ന ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ ദേവ്. 2001 മുതൽ 2008 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നേപ്പാളിന്റെ ചരിത്രത്തിൽ രണ്ടുതവണ രാജാവായ ആദ്യ വ്യക്തിയും നേപ്പാളിലെ ഷാ രാജവംശത്തിലെ അവസാനത്തെ രാജാവുമാണ് ജ്ഞാനേന്ദ്ര ഷാ.[1]
ഭരണകാലം
[തിരുത്തുക]ജ്ഞാനേന്ദ്രയുടെ ഭരണകാലം ഭരണഘടനാപരമായ വീഴ്ചകൾ നിറഞ്ഞതായിരുന്നു. ജ്ഞാനേന്ദ്രയുടെ ഭരണകാലത്ത് നേപ്പാൾ ആഭ്യന്തരയുദ്ധത്തിന്റെ വർദ്ധിച്ചുവരുന്ന കലാപം പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുകയുണ്ടായി. 2005 ഫെബ്രുവരിയിൽ നേരിട്ട് അധികാരം ഏറ്റെടുത്തു, വിശാലമായ എതിർപ്പിനെ അഭിമുഖീകരിച്ച്, 2006 ഏപ്രിലിൽ അദ്ദേഹം പാർലമെന്റ് പുനഃസ്ഥാപിച്ചു. രണ്ടു വർഷങ്ങൾക്ക് ശേഷം ഭരണഘടനാ അസംബ്ലിയുടെ ആദ്യ സെഷനിൽ അദ്ദേഹത്തെ പുറത്താക്കി. ഈ സംഭവത്തോടെ നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാളായി പ്രഖ്യാപിക്കുകയും 240 വർഷത്തെ ഷാ രാജഭരണം നിർത്തലാക്കുകയും ചെയ്തു.[2]
ജീവിതരേഖ
[തിരുത്തുക]കാഠ്മണ്ഡുവിലെ പഴയ നാരായൺഹിതി രാജകൊട്ടാരത്തിൽ കിരീടാവകാശിയായ മഹേന്ദ്ര രാജകുമാരന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഇന്ദ്രയുടെയും രണ്ടാമത്തെ മകനായി ജ്ഞാനേന്ദ്ര ജനിച്ചു. ജ്ഞാനേന്ദ്ര1970 മെയ് 1 ന് കോമൾ രാജ്യ ലക്ഷ്മി ദേവിയെ കാഠ്മണ്ഡുവിൽ വച്ച് വിവാഹം കഴിച്ചു.
അവലംബം
[തിരുത്തുക]- ↑ "ജ്ഞാനേന്ദ്ര ഷാ". റിപ്പോർട്ടേഴ്‌സ് നേപ്പാൾ (in ഇംഗ്ലീഷ്). Retrieved 2022-07-31.
- ↑ "ജ്ഞാനേന്ദ്ര നേപ്പാൾ രാജാവ്". വൺ ഇന്ത്യ.