ജ്ഞാനമൊസഗ രാദാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ പൂർവികല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജ്ഞാനമൊസഗ രാദാ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ജ്ഞാനമൊസഗ രാദാ
ഗരുഡ ഗമന വാദാ
ഗരുഡൻ വാഹനമായ പ്രഭോ അങ്ങെനിക്കെന്താണ്
ജ്ഞാനത്തെ നൽകാത്തത്, അതോ ഞാനത് അർഹിക്കുന്നില്ലേ
അനുപല്ലവി നീ നാമമു ചേ നാ
മദിനിർമലമൈനദി
നിന്റെ നാമം നിരന്തരം ജപിച്ച് എന്റെ
മനസ്സ് ശുദ്ധവും കറയില്ലാത്തതുമായി മാറി
ചരണം പരമാത്മുഡു ജീവാത്മുഡു പതിനാലുഗു ലോകമുലു
നര കിന്നര കിമ്പുരുഷുലു നാരദാദി മുനുലു
പരിപൂർണ നിഷ്കളങ്ക നിരവധി സുഖദായക
വര ത്യാഗരാജാർചിത വാരമു താനനേ
അദ്വൈതസിദ്ധാന്തത്തിലുള്ളതുപോലെ പരമാത്മാവും ജീവാത്മാവും ഒന്നാവുന്ന ആ പരമാനന്ദത്തിലേക്ക്,
പതിനാലുലോകത്തിലെയും നരന്മാരും കിന്നരന്മാരും കിമ്പുരഷന്മാരും നാരദനെപ്പോലെയുള്ള
മാമുനിമാരും എല്ലാം ഒന്നാവുന്ന ആ പരമമായ അവസ്ഥയിലേക്ക് എന്നെയും ഉയർത്തില്ലേ?
ത്യാഗരാജനാൽ പൂജിക്കുന്നവനും പരിപൂർണ്ണ നിഷ്കളങ്കനും നിരവധിയായ സൗഖ്യങ്ങളും നൽകുന്നവനേ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജ്ഞാനമൊസഗ_രാദാ&oldid=3437565" എന്ന താളിൽനിന്ന് ശേഖരിച്ചത്