ജ്ഞാനനിക്ഷേപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജ്ഞാനനിക്ഷേപം
തരംമാസിക
സ്ഥാപിതം1848
ഭാഷമലയാളം

കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു മാസികയാണ് ജ്ഞാനനിക്ഷേപം. ഇത് മലയാളത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമായി കരുതപ്പെടുന്നു. പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാന നിക്ഷേപമാണ്.[1] ബെഞ്ചമിൻ ബെയ്ലി തന്നെ രൂപകൽപന ചെയ്ത പ്രസ്സിലായിരുന്നു ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചിരുന്നത്.

ചരിത്രം[തിരുത്തുക]

പ്രധാനപ്രവർത്തകർ ഗീവർഗീസ് കത്തനാർ, ആർച്ചു ഡീക്കൻ കോശി എന്നിവരായിരുന്നു. കുറച്ചുകാലം മുടങ്ങിയെങ്കിലും 1898ൽ വീണ്ടും തുടങ്ങുകയും കുറേക്കാലം കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും ക്രൈസ്തവ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നതെങ്കിലും ലോകവാർത്തകൾ, മതപരമായ സംഭവങ്ങൾ,തിരുവതാംകൂർ സർക്കാർ ഉത്തരവുകൾ, എന്നിവയും സാമൂഹിക വിഷയങ്ങളും ജ്ഞാന നിക്ഷേപത്തിൽ ഉൽപ്പെടുത്തിയിരുന്നു. പുല്ലേലിക്കുഞ്ചു എന്ന നോവൽ തുടർപരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്.

പ്രസിദ്ധീകരിക്കുന്ന സ്ഥലം, വില, ലക്കം, ഇംഗ്ലീഷിലും മലയാളത്തിലുമായി പേര് എന്നിവ ആദ്യ പേജിൽ തന്നെ കൊടുത്തിരുന്നു പതിവും ജ്ഞാന നിക്ഷേപത്തിനുണ്ടായിരുന്നു. എട്ട് പേജുകളിൽ ഇറങ്ങിയിരുന്ന ഇതിന് ഒരു ചക്രമായിരുന്നു വില.[2]

അവലംബം[തിരുത്തുക]

  1. http://malayalam.kerala.gov.in/index.php/Language-technology
  2. http://www.madhyamam.com/velicham/content/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE
"https://ml.wikipedia.org/w/index.php?title=ജ്ഞാനനിക്ഷേപം&oldid=3284717" എന്ന താളിൽനിന്ന് ശേഖരിച്ചത്