ജോർജ് യൂൾ
ജോർജ് യൂൾ | |
---|---|
ജനനം | 1829 |
മരണം | 1892 |
തൊഴിൽ | വ്യാപാരി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് |
ഒരു സ്കോട്ടിഷ് വ്യാപാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാലാമത്തെ പ്രസിഡന്റുമായിരുന്നു ജോർജ് യൂൾ (1829 സ്റ്റോൺഹേവൻ – 1892). 1888-ലെ അലഹബാദ് സമ്മേളനത്തിൽ വച്ച് കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ പ്രസിഡന്റാകുന്ന ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ വ്യക്തിയാണ് ജോർജ് യൂൾ. [1] ലണ്ടനിലെ ജോർജ് യൂൾ ആന്റ് കമ്പനിയുടെ സ്ഥാപകനായിരുന്നു. കൂടാതെ കൽക്കട്ടയിലെ ആൻഡ്രൂ യൂൾ കമ്പനിയുടെ തലവനുമായിരുന്നു. കൽക്കട്ടയുടെ ഷെറിഫ് ആയും, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭരണാധികാരിയായിരുന്ന സമയത്ത് ഏകദേശം 400-ലധികം കടുവകളെ കൊന്നിട്ടുണ്ട്.
ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും വ്യാപാരം
[തിരുത്തുക]1855-ഓടെ ജോർജ് യൂളും സഹോദരൻ ആൻഡ്രൂ യൂളും മാഞ്ചസ്റ്ററിലേക്ക് താമസം മാറി. 1858-ൽ ഇവിടെ ഒരു വെയർഹൗസ് സംരംഭം ആരംഭിച്ചു. ഇതിനെത്തുടർന്ന് ജോർജ് യൂൾ ഇംഗ്ലണ്ടിൽ തന്നെ താമസിക്കുകയും സഹോദരൻ ആൻഡ്രൂ യൂൾ, വ്യാപാരസംബന്ധിയായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് പോവുകയും ചെയ്തു. 1875-ൽ ജോർജ് യൂളും, ജ്യേഷ്ഠന്റെ മകനായ ഡേവിഡ് യൂളും ആൻഡ്രൂവിനോടൊപ്പം പ്രവർത്തിക്കുന്നതിനായി ഇന്ത്യയിലേക്ക് താമസം മാറ്റി. ഇന്ത്യയിൽ വന്നതിനുശേഷം ആൻഡ്രൂ യൂളിന്റെ വിവിധ കമ്പനികളുടെ പ്രിൻസിപ്പൽ ഡയറക്ടറായി പ്രവർത്തിച്ചു.
സ്റ്റോൺഹേവനിലെ ഡണ്ണോറ്റർ കിർക്‌യാർഡിലാണ് ജോർജ് യൂളിനെ അടക്കം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
[തിരുത്തുക]1875-ൽ ഇന്ത്യയിൽ എത്തിയതിനുശേഷം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലും പങ്കെടുത്തിരുന്നു. തുടർന്ന് 1888-ൽ ഉത്തർപ്രദേശിലെ അലഹബാദിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ വ്യക്തിയായിരുന്നു ജോർജ് യൂൾ.
അവലംബം
[തിരുത്തുക]- ↑ Catherine Hall; Sonya O. Rose (2006). At Home with the Empire: Metropolitan Culture and the Imperial World. Cambridge University Press. p. 281. ISBN 978-1-139-46009-5.
അധിക വായനയ്ക്ക്
[തിരുത്തുക]- "Past Presidents of Indian National Congress". Indian National Congress. Archived from the original on 15 January 2002. Retrieved 28 November 2012.