Jump to content

ജോർജ് ഡോളൊൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് ഡോളൊൻഡ്
ജനനംJune 10, 1774
London
മരണംNovember 30, 1852
Camberwell, London
ദേശീയതEnglish
അറിയപ്പെടുന്നത്Barlow lens

ജോർജ് ഡോളൊൻഡ് ബ്രിട്ടീഷ് ഒപ്റ്റീഷ്യനായിരുന്നു. 1774 ജനുവരി 25-ന് ലണ്ടനിൽ ജനിച്ചു.

വാനനിരീക്ഷണ ഉപകരണനിർമാതാവ്

[തിരുത്തുക]

കുടുംബ പാരമ്പര്യമനുസരിച്ച് ഗണിത സംബന്ധിയായ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ വ്യാപൃതനായി. വാനനിരീക്ഷണം, നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ ഉപയോഗിച്ചിരുന്ന വ്യത്യസ്ത മാപന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനുള്ള രീതികൾ ഇദ്ദേഹം ആവിഷ്കരിച്ചു. ഇംഗ്ലീഷ് വാന നിരീക്ഷകനായ വില്യം റുത്തർ ഡാവ്സ് (William Ruther Dawes) ഭൂമിക്കടുത്തുള്ള ദ്വന്ദ്വ താരകങ്ങളുടെ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തിയത് 1821-ൽ ഡോളൊൻഡ് രൂപപ്പെടുത്തിയ മൈക്രോമീറ്റർ സംവിധാനത്തെയാണ്. അന്തരീക്ഷ മർദം, ബാഷ്പീകരണം, വൈദ്യുത പ്രതിഭാസങ്ങൾ, വായു പ്രവാഹ ദിശ, വേഗത എന്നിവയെ സംബന്ധിച്ച വിവരങ്ങൾ മാപനം ചെയ്ത് പേപ്പർ ടേപ്പിൽ പകർത്തുന്ന ഉപകരണമായ അന്തരീക്ഷ ആലേഖകത്തിന്റെ (atmospheric recorder) കണ്ടുപിടിത്തം ശ്രദ്ധേയമാണ്. 1830-കളിൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിതമായപ്പോൾ ഡോളൊൻഡ് നിർമിച്ചു നൽകിയ ടെലിസ്കോപ്പുകളാണ് ഉപയോഗിച്ചത്. ഇതിനായി ഒബ്സർവേറ്ററിയുടെ ആദ്യത്തെ ഡയറക്ടർ ജോൺ കാൽഡിക്കോട്ടിനെ അന്നത്തെ മഹാരാജാവായ സ്വാതിതിരുനാൾ ലണ്ടനിലേക്ക് അയയ്ക്കുകയുണ്ടായി. ഒബ്സർവേറ്ററിയിൽ ഇന്നും പ്രവർത്തനക്ഷമമായിരിക്കുന്ന ടെലിസ്കോപ്പുകളിൽ ഡോളൊൻഡ് എന്ന ആലേഖനം കാണാം. 1851-ൽ നടന്ന ഗ്രേറ്റ് എക്സിബിഷനിൽ കൌൺസിൽ മെഡൽ ഡോളൊൻഡിനു ലഭിച്ചു. ഇദ്ദേഹം 1852 മേയ് 13-ന് ലണ്ടനിൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോളൊൻഡ്, ജോർജ് (1774 - 1852) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോർജ്_ഡോളൊൻഡ്&oldid=2282728" എന്ന താളിൽനിന്ന് ശേഖരിച്ചത്