Jump to content

ജോർജ്ജ് മെരെഡിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
George Meredith
George Meredith in 1893 by George Frederic Watts
George Meredith in 1893 by George Frederic Watts
ജനനം(1828-02-12)12 ഫെബ്രുവരി 1828
Portsmouth, Hampshire, England
മരണം18 മേയ് 1909(1909-05-18) (പ്രായം 81)
Box Hill, Surrey, England
ദേശീയതEnglish
സാഹിത്യ പ്രസ്ഥാനംVictorian literature
ശ്രദ്ധേയമായ രചന(കൾ)Modern Love
പങ്കാളി(കൾ)Mary Ellen Peacock (1849–1861)
Marie Vulliamy (1864–1886)
കുട്ടികൾArthur, William, and Mariette
കയ്യൊപ്പ്

ജോർജ്ജ് മെരെഡിത്ത്OM (ജീവിതകാലം : 12 ഫെബ്രുവരി 1828 – 18 മെയ് 1909) വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു നോവലിസ്റ്റും കവിയുമായിരുന്നു. ഏഴുതവണ സാഹിത്യത്തിനുള്ള നോബൽ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ഇംഗ്ലണ്ടിലെ പോർട്ട്സ്മൌത്തിലലാണ് മെറിഡിത്ത് ജനിച്ചത്. അദ്ദേഹത്തിന് 5 വയസു പ്രായമുള്ളപ്പോൾ മാതാവ് മരണമടഞ്ഞിരുന്നു. 14 വയസിൽ ജർമ്മനിയിലെ ന്യൂവീഡിലുള്ള മൊറാവിയൻ സ്കൂളിലേയ്ക്ക് അയയ്ക്കപ്പെട്ടു. അവിടെ രണ്ടവർഷത്തോളം പഠനം തുടർന്നിരുന്നു. നിയമം പഠിച്ച് ഒരു നിയമജ്ഞനായെങ്കിലും പത്രപ്രവർത്തനത്തിലും കവിതയിലും ആകൃഷ്ടനായി ആ രംഗം ഉപേക്ഷിച്ചു. തോമസ് ലവ് പീക്കോക്കിൻറെ പുത്രനായിരുന്ന എഡ്വാർഡ് ഗ്രിഫിത്ത് പീക്കോക്കുമായി സഹകരിച്ച് “ദ മന്ത്‍ലി ഒബ്സർവർ” എന്ന പേരിൽ ഒരു സ്വകാര്യ സാഹിത്യ മാഗസിൻ പ്രസിദ്ധീകിരിച്ചിരുന്നു. അദ്ദേഹം എഡ്വാർഡ് പീക്കോക്കിൻറെ വിധവയായ സഹോദരി മേരി എല്ലെൻ നിക്കോൾസിനെ അദ്ദേഹത്തിന് 21 വയസുള്ളപ്പോൾ വിവാഹം കഴിച്ചു. മേരി എല്ലെന് 28 വയസായിരുന്നു അപ്പോഴുണ്ടായിരുന്നത്

മെരെഡിത്ത് തൻറെ ആദ്യകാല രചനകൾ ഒന്നിച്ചു ചേർത്ത് ആദ്യ ആനുകാലികങ്ങളിലും പിന്നീട് 1851 ൽ പോയംസ് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1856 ൽ മെരെഡിത്ത് ഒരു പ്രസിദ്ധ പെയിൻറിംഗായ “The Death of Chatterton”, നുവേണ്ടി മോഡലായിരുന്നു. ഇത് വരച്ചത് ഇംഗ്ലീഷ് ചിത്രകാരനായിരുന്ന ഹെൻട്രി വാല്ലിസ് (1830-1916) ആയിരുന്നു. 1858 ൽ അദ്ദേഹത്തിൻറെ പത്നി ചിത്രകാരൻ വാല്ലിസിനൊപ്പം ഓടിപ്പോകുകയും മൂന്നു വർഷങ്ങൾക്കു ശേഷം മരണപ്പെടുകയും ചെയ്തു.   1862 ൽ പുറത്തിറങ്ങിയ “മോഡേൺ ലവ്” എന്ന പദ്യസമാഹാരം അദ്ദേഹത്തിൻറെ ഈ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. അദ്ദേഹത്തിൻറെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ നോവലായ “The Ordeal of Richard Feverel” ലും ഈ ജീവിതാനുഭവങ്ങൾതന്നെ പ്രമേയമായിവരുന്നു.  

1864 ൽ അദ്ദേഹം മേരി വല്ലിയാമിയെ വിവാഹം കഴിക്കുകയും സുറെയിൽ സ്ഥിരതാമസമാരംഭിക്കുകയും ചെയ്തു. അദ്ദേഹം നോവൽ രചനയും കവിതാരചനയും തുടർന്നു. പലപ്പോഴും കവിതയെഴുതുവാൻ പ്രചോദനമായിരുന്നുതു പ്രകൃതിയായിരുന്നു. ഹാസ്യത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ 1877 ൽ രചിക്കപ്പെട്ട

“Essay on Comedy” ഹാസ്യ സിദ്ധാന്തത്തിൻറെ ചരിത്രം മനസ്സിലാക്കുന്നതിനുള്ള ഒരു റഫറൻസ് ഗ്രന്ഥമായി ഇപ്പോഴും നിലനിൽക്കുന്നു. 1879 ൽ പ്രസിദ്ധീകരിക്കപ്പെട്ട “The Egoist” എന്ന ഗ്രന്ഥത്തിൽ തൻറെ ഹാസ്യത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ വേണ്ടവണ്ണം പ്രയോഗിച്ചിട്ടുണ്ട്. തൻറെ “The Egoist” പോലെയുള്ള ഏതാനും പുസ്തകങ്ങളിൽ വിക്ടോറിയൻ കാലഘട്ടത്തിലെ സ്ത്രീകളുടെ അടിച്ചമർത്തൽ ഉയർത്തിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിൻറെ പ്രവർത്തനകാലഘട്ടത്തിൽ ജനപ്രീതി നേടിയെടുക്കുവാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടിയിരുന്നു. അദ്ദേഹത്തിൻറെ ആദ്യ വിജയകരമായ പുസ്തകം “Diana of the Crossways” 1885 ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

1909 ൽ സുറെയിലെ ബോക്സ് ഹില്ലിലുള്ള വസതിയിൽവച്ച് അദ്ദേഹം അന്തരിച്ചു. സുറെയിലെ ഡോർകിങിലുള്ള സെമിത്തേരിയിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തു.

സ്വകാര്യജീവിതം

[തിരുത്തുക]

മെരെഡിത്തിനു രണ്ടു ഭാര്യമാരും മൂന്നു കുട്ടികളുമാണുണ്ടായിരുന്നത്. രണ്ടു ഭാര്യമാരേക്കാളും ഒരു മകളേക്കാളും കൂടുതൽ കാലം അദ്ദേഹം ജീവിച്ചു.

1849 ആഗസ്റ്റ് 9 ന്, മെരെഡിത്, ഒരു കുട്ടിയുണ്ടായരുന്ന യുവവിധവയായ മേരി എല്ലെൻ നിക്കോൾസിനെ (മുമ്പ്, പീക്കോക്ക്) വിവാഹം കഴിച്ചിരുന്നു. മേരി എല്ലനുമായുള്ള ബന്ധത്തിൽ ആർതർ (1853–1890) എന്ന പേരിൽ ഒരു പുത്രനാണുണ്ടായിരുന്നത്. 1858 ൽ മേരി എല്ലെൻ, ചിത്രകാരനായിരുന്ന ഹെൻട്രി വാല്ലിസിനോടൊപ്പം ഓടിപ്പോയി. 1861 ൽ അവർ മരണമടഞ്ഞു.

1864 സെപ്റ്റംബർ 20 ന് മെരെഡിത്, മേരി വല്ലിയാമിയെ വിവാഹം കഴിച്ചു. 1886 ൽ അവർ മരണമടഞ്ഞു.  

മെരെഡിത്തിന് രണ്ടു പത്നിമാരിലുമായി 3 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.

മേരി എല്ലെനിൽ :

·        ആർതർ (1853–1890)

മേരി വല്ലിയാമിയിൽ:

·        വില്ല്യം (ജനനം. 1865)

മാരിയറ്റ് (ജനനം. 1874)

ഗ്രന്ഥങ്ങൾ

[തിരുത്തുക]
പ്രമാണം:George Meredith Vanity Fair 24 September 1896.jpg
"Our first novelist" Meredith as caricatured by Max Beerbohm in Vanity Fair, September 1896
George Meredith in middle age
George Meredith's home at Box Hill, where much of his work was written
 • Poems (1851)
 • Modern Love (1862)
 • The Lark Ascending (1881),[2] (which inspired Vaughan Williams' instrumental work of that title).[3]
 • Poems and Lyrics of the Joy of Earth (1883)
 • The Woods of Westermain (1883)
 • A Faith on Trial (1885)
 • Ballads and Poems of Tragic Life (1887)
 • A Reading of Earth (1888)
 • The Empty Purse (1892)
 • Odes in Contribution to the Song of French History(1898)
 • A Reading of Life (1901)
 • Selected Poems of George Meredith (1903, author's supervision)[4]
 • Last Poems (1909)
 • Lucifer in Starlight
 • Dirge in the woods

അവലംബം

[തിരുത്തുക]
 1. "Nomination Database". www.nobelprize.org. Retrieved 2017-04-19.
 2. First printed in The Fortnightly, May 1881.
 3. allpoetry.com. "The Lark Ascending by George Meredith". Retrieved 16 July 2011.
 4. Archibald Constable and Co., Westminster 1903.
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_മെരെഡിത്ത്&oldid=2584220" എന്ന താളിൽനിന്ന് ശേഖരിച്ചത്