ജോർജ്ജ് ഞരളക്കാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സീറോ മലബാർ കത്തോലിക്കാ സഭയിലെ തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയാണ് മാർ ജോർജ് ഞരളക്കാട്ട്. 1946 ജൂൺ 23-ന് കേരളത്തിൽ തൊടുപുഴയിലെ കലയന്താനിയിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം മൂവാറ്റുപുഴക്കടുത്തുള്ള ആരക്കുഴ ആയിരുന്നു. 1961-ൽ മലബാറിലേക്കു കുടിയേറിയ അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിലെ നടവയലിൽ താമസമാക്കി. അവിടെ ഹൈസ്കൂൾ പഠനം പുർത്തിയാക്കിയ അദ്ദേഹം[1] മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദവും റോമിൽ ബിരുദാനന്തര ബിരുദവും നേടി. 1971 ഡിസംബർ 20ന് പൗരോഹിത്യം സ്വീകരിച്ചു.[2] 2007 മുതൽ കർണ്ണാടക സംസ്ഥാനത്തെ മൂന്നാമത്തേതായ മാണ്ഡ്യ സീറോ-മലബാർ രൂപതയുടെ മെത്രാൻ പദവിയിൽ നിയമിതനാകുന്നതുവരെ കർണ്ണാടകത്തിൽ തന്നെ ഭദ്രാവതി സീറോ-മലബാർ രൂപതയുടെ വികാരി ജനറാൽ പദവി വഹിച്ചു. സീറോ-മലബാർ കത്തോലിക്കർക്കായി കർണ്ണാടകത്തിൽ പുതുതായി സ്ഥാപിക്കപ്പെട്ട മാണ്ഡ്യ രൂപതയുടെ അദ്ധ്യക്ഷനായി 2010 ഏപ്രിൽ 7-ആം തിയതി അദ്ദേഹം അഭിക്ഷിക്തനായി.[3][4] പിന്നീട് 29 ഒക്ടോബർ 2014-നു അദ്ദേഹം തലശേരി അതിരൂപതുയുടെ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു.[5]

അവലംബം[തിരുത്തുക]

  1. ജോർജ്ജ് ഞരളക്കാട്ട്, തലശേരി അതിരൂപത
  2. "Mar George Njaralakatt" Syro-Malabar Church Internet Mission
  3. Syro-Malabar diocese to get new Bishop, 2010 മാർച്ച് 28-ലെ ടൈംസ് ഓഫ് ഇന്ത്യാ വാർത്ത
  4. മാണ്ഡ്യ രൂപത ഉദ്ഘാടനവും മാർ ജോർജ് ഞരളക്കാട്ടിന്റെ മെത്രാഭിഷേകവും എഴിന്, മാതൃഭൂമി പ്രവാസിലോകം വാർത്ത
  5. മാർ ജോർജ്ജ് ഞരളക്കാട്ട് തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത, Syro malabar news
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഞരളക്കാട്ട്&oldid=2784406" എന്ന താളിൽനിന്ന് ശേഖരിച്ചത്