ജോർജ്ജ് കോട്ട, ബോംബെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fort George
Remains of the fort wall near St. George Hospital
ജോർജ്ജ് കോട്ട, ബോംബെ is located in Mumbai
ജോർജ്ജ് കോട്ട, ബോംബെ
Location within Mumbai
അടിസ്ഥാന വിവരങ്ങൾ
തരംFort
സ്ഥാനംFort, Mumbai
നിർദ്ദേശാങ്കം18°56′27″N 72°50′15″E / 18.94090°N 72.83759°E / 18.94090; 72.83759
ഉയരം13 m (43 ft)
പദ്ധതി അവസാനിച്ച ദിവസം1769
Destroyed1862
ഇടപാടുകാരൻബ്രിട്ടീഷ്

1769-ൽ നിർമ്മിച്ച ബോംബെയുടെ (ഇപ്പോൾ മുംബൈ) കോട്ടമതിലുകളുടെ ഒരു വിപുലീകരണമായിരുന്നു ഫോർട്ട് ജോർജ്[1]. 1862-ൽ ഈ കോട്ട തകർത്തു.

ചരിത്രം[തിരുത്തുക]

17-ആം നൂട്ടാണ്ടിന്റെ അവസാനത്തോടെ ബോംബെ ഒരു മികച്ച തുറമുഖമായി പേരെടുത്തിരുന്നു. 1715-ൽ ചാൾസ് ബൂൺ ബോംബെയുടെ ഗവർണർ ആയി അധികാരമേറ്റു. നഗരത്തിന്റെ പ്രതിരോധത്തിനായി വടക്ക് ഡോംഗ്രി മുതൽ തെക്ക് മെൻധാംസ് പോയിന്റ് (ഇന്നത്തെ റീഗൽ സിനിമാ തീയറ്റർ) വരെ അദ്ദേഹം ഒരു കോട്ട തീർത്തു. 1739-ൽ മറാഠകൾ വസായ് കോട്ടയടക്കം നിരവധി കോട്ടകൾ ആക്രമിച്ചു കീഴടക്കുകയുണ്ടായി. ഇതോടെ ഡോംഗ്രി കോട്ട ശക്തിപ്പെടുത്തേണ്ടതായി വന്നു. ഇതിനായി ബ്രിട്ടീഷുകാർ കോട്ടയ്ക്ക് ചുറ്റുമുള്ള മരങ്ങൾ വെട്ടി മാറ്റി വലിയ കിടങ്ങുകൾ കുഴിച്ചൂ. [2] തുടർന്നുള്ള വർഷങ്ങളിലും ബ്രിട്ടീഷുകാർക്ക് മറാഠകളിൽ നിന്നും മറ്റു യൂറോപ്യൻ ശക്തികളിൽ നിന്നും കനത്ത ഭീഷണിയുണ്ടായി. കാനോജി ആംഗ്രെയുടെ നേതൃത്വത്തിൽ മറാഠാ നാവികസേന ബ്രിട്ടീഷുകാർക്ക് വലിയ തലവേദനയായി മാറി. തുടർന്ന് 1769-ൽ കൂടുതൽ വിശാലവും ശക്തവുമായ ഒരു കോട്ട പണിത് യുണൈറ്റഡ് കിങ്ഡത്തിലെ രാജാവായിരുന്ന ജോർജ്ജ് മൂന്നാമന്റെ ബഹുമാനാർത്ഥം ഫോർട്ട് ജോർജ്ജ് എന്ന പേര് നൽകി. മുൻപുണ്ടായിരുന്ന ഡോംഗ്രി കോട്ടയുടെ കിഴക്ക്, ഇന്നത്തെ ഫോർട്ട് പ്രദേശത്തായിരുന്നു ഈ കോട്ട പണിതത്. ഡോംഗ്രി കോട്ട നിലനിന്നിരുന്ന കുന്ന് ഇടിച്ചുനിരത്തി, അതിന്റെ സ്ഥാനത്താണ് ജോർജ്ജ് കോട്ട പണിതത്. കോട്ടയ്ക്ക് 1 മൈൽ (1.6 കി.മീ) നീളവും ഏകദേശം മൂന്നിലൊന്ന് മൈൽ (500 മീറ്റർ) വീതിയും ഉണ്ടായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_കോട്ട,_ബോംബെ&oldid=3706531" എന്ന താളിൽനിന്ന് ശേഖരിച്ചത്